Court Stay

Sandra Thomas producers association expulsion stay

സാന്ദ്ര തോമസിന്റെ പുറത്താക്കലിന് സ്റ്റേ; നിർമാതാക്കളുടെ സംഘടനയ്ക്ക് തിരിച്ചടി

നിവ ലേഖകൻ

ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് എറണാകുളം സബ് കോടതി സ്റ്റേ നൽകി. അന്തിമ ഉത്തരവ് വരുന്നതുവരെ സാന്ദ്ര തോമസിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗമായി തുടരാം. സാന്ദ്ര തോമസ് നൽകിയ ഉപഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്.