ഒളിംപിക്സ് വനിതാ ഗുസ്തി മത്സരത്തിലെ ഫൈനൽ മുന്നേറ്റത്തിൽ നിന്ന് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ തീരുമാനത്തിനെതിരെ അവർ സമർപ്പിച്ച അപ്പീലിന്മേൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ആർബിട്രേറ്ററുടെ അഭ്യർത്ഥനയനുസരിച്ചാണ് കൂടുതൽ സമയം അനുവദിച്ചത്. വിനേഷ് ഫോഗട്ട് ഒളിംപിക്സ് വനിതാ ഗുസ്തി മത്സരത്തിൽ ചരിത്രം കുറിച്ചിരുന്നു.