Cough Syrup

ചുമ മരുന്ന്: കുട്ടികൾക്ക് നൽകുന്നതിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം, കേരളത്തിലും പരിശോധന ശക്തമാക്കി
ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ കുട്ടികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ നൽകാവൂ എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത മരുന്ന് നിർമ്മാണ യൂണിറ്റുകളുടെ ലൈസൻസ് റദ്ദാക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലും കഫ് സിറപ്പുകളുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചു.

ചുമ മരുന്ന് ദുരന്തം: കേന്ദ്രം കടുത്ത നടപടികളിലേക്ക്
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മാനദണ്ഡങ്ങൾ പാലിക്കാത്ത മരുന്ന് നിർമ്മാണ യൂണിറ്റുകളുടെ ലൈസൻസുകൾ റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മരുന്നുകളിൽ ദോഷകരമായ പദാർത്ഥങ്ങളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാൻ ഗുജറാത്ത് സർക്കാരും നിർദ്ദേശം നൽകിയിട്ടുണ്ട്.

കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വില്പന നിർത്തിവച്ചു
കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വില്പന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർത്തിവയ്പ്പിച്ചു. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സുരക്ഷയെ കരുതി മരുന്ന് വിതരണവും വില്പനയും പൂർണ്ണമായും നിർത്തിവയ്ക്കാൻ ഡ്രഗ്സ് കൺട്രോളർ ഡ്രഗ്സ് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകി.

കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; രാജസ്ഥാനിൽ മരുന്ന് നിരോധിച്ചു, കർശന നിർദ്ദേശവുമായി കേന്ദ്രം
കഫ് സിറപ്പുകൾ കഴിച്ചതിനെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ രാജസ്ഥാൻ സർക്കാർ നടപടിയെടുക്കുന്നു. ഡെക്സ്ട്രോമെത്തോർഫാൻ അടങ്ങിയ കഫ് സിറപ്പുകളുടെ വിൽപന രാജസ്ഥാൻ സർക്കാർ നിരോധിച്ചു. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുത്: കേന്ദ്ര ആരോഗ്യ മന്ത്രാലയം
വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. ആരോഗ്യ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും മരുന്ന് നിർദ്ദേശിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.