copyright

നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനുമെതിരെ ധനുഷിന്റെ കേസ് നിലനിൽക്കും
നിവ ലേഖകൻ
നാനും റൗഡി താൻ എന്ന ചിത്രത്തിലെ ദൃശ്യങ്ങൾ നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതിന് ധനുഷ് നൽകിയ പകർപ്പവകാശ ലംഘന കേസ് മദ്രാസ് ഹൈക്കോടതി തള്ളിയില്ല. കേസ് നിലനിൽക്കുമെന്നും വിശദമായ വാദം കേൾക്കാതെ ധനുഷിന്റെ ഹർജി തള്ളാനാവില്ലെന്നും കോടതി വ്യക്തമാക്കി. പത്ത് കോടി രൂപ നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

നാനും റൗഡി താൻ ദൃശ്യങ്ങൾ: ധനുഷ് നിയമയുദ്ധത്തിന്
നിവ ലേഖകൻ
നയന്താരയുടെ വിവാഹ ഡോക്യുമെന്ററിയിൽ 'നാനും റൗഡി താൻ' സിനിമയിലെ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെ ധനുഷിന്റെ നിർമ്മാണ കമ്പനി കോടതിയെ സമീപിച്ചു. പകർപ്പവകാശ ലംഘനമാണ് കേസിന് ആധാരം. മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ധനുഷിന്റെ നടപടി വിവാദമായി.