സെൽറ്റ വിഗോയെ 5-2ന് തകർത്ത് റയൽ മാഡ്രിഡ് കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിലേക്ക്. എൻഡ്രിക്കിന്റെ ഇരട്ട ഗോളുകളാണ് റയലിന് വിജയം സമ്മാനിച്ചത്. സ്പാനിഷ് സൂപ്പർ കപ്പിലെ തോൽവിക്ക് ശേഷം റയലിന് ആശ്വാസമാണ് ഈ വിജയം.
റയൽ ബെറ്റിസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ സ്പാനിഷ് കോപ ഡെൽ റേ സെമിയിലേക്ക് മുന്നേറി. ലാമിനി യമാൽ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി തിളങ്ങി. മൂന്നാം മിനിറ്റിൽ ഗവി നേടിയ ഗോളാണ് ബാഴ്സയ്ക്ക് തുടക്കം നൽകിയത്.