controversy

കാസർഗോഡ് മതിലിന് പച്ച: ഇത് പാകിസ്താനാണോ എന്ന് സി.പി.ഐ.എം നേതാവ്
കാസർഗോഡ് മുനിസിപ്പാലിറ്റിയിലെ മതിലിന് പച്ച പെയിന്റടിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉടലെടുക്കുന്നു. പച്ച പെയിന്റ് നൽകിയത് വർഗീയ ചേരിതിരിവുണ്ടാക്കാൻ ലീഗ് ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് സി.പി.ഐ.എം നേതാവ് ആരോപിച്ചു. ഇതിന് പിന്നാലെ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് ഹനീഫയുടെ വിവാദ പ്രസംഗം പുറത്തുവന്നിരിക്കുകയാണ്.

മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രതികരണത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ
ട്വന്റിഫോര് പ്രതിനിധി സമീര് ബിന് കരീമിനെ അധിക്ഷേപിച്ച മന്ത്രി വി. അബ്ദുറഹിമാന്റെ പ്രതികരണത്തിനെതിരെ കേരള പത്രപ്രവർത്തക യൂണിയൻ രംഗത്ത്. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം മാധ്യമപ്രവർത്തകരെ പൊതുവേദിയിൽ അവഹേളിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് യൂണിയൻ പ്രസ്താവനയിൽ അറിയിച്ചു. ഈ വിഷയത്തിൽ മലപ്പുറം പ്രസ് ക്ലബ് പ്രതിഷേധം രേഖപ്പെടുത്തി.

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദം: പിടിഎ പ്രസിഡന്റിനെതിരെ കേസ്
കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ പള്ളുരുത്തി പൊലീസിൽ പരാതി. ജോഷി സമൂഹത്തിൽ മതസ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. അതേസമയം, കുട്ടിക്ക് താൽപര്യമുണ്ടെങ്കിൽ കേരളത്തിലെ ഏത് സ്കൂളിലും അഡ്മിഷൻ നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

ഹിജാബ് വിവാദം: മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്ന് പിതാവ്
പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്ന് പിതാവ്. സ്കൂൾ മാനേജ്മെൻ്റ് കൂടെ നിന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകൾ പോലും ഉൾക്കൊള്ളാൻ സ്കൂളിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിജാബ് മറ്റ് കുട്ടികൾക്ക് ഭയപ്പാടുണ്ടാക്കുന്നു എന്നത് പ്രിൻസിപ്പൽ പറയാൻ പാടില്ലാത്ത കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലഡാക്കിൽ ക്രമസമാധാനം തകർക്കാൻ സോനം വാങ്ചുക്ക് ശ്രമിച്ചെന്ന് ഡി.ജി.പി
ലഡാക്കിൽ സംസ്ഥാന പദവി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള ചർച്ചകൾക്കിടെ ക്രമസമാധാനം തകർക്കാൻ സോനം വാങ്ചുക്ക് ശ്രമിച്ചെന്ന് ഡി.ജി.പി. ഇതിനായി നിരാഹാര സമരം നടത്തിയെന്നും ആരോപണം. സോനം വാങ്ചുക്കിന് പാക് ബന്ധമുണ്ടെന്നും പാക് ഇൻറലിജൻസ് ഓഫീസറുമായി ബന്ധമുണ്ടെന്നും ഡി.ജി.പി ആരോപിച്ചു.

ഓണാഘോഷത്തിൽ മുസ്ലീം വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടെന്ന് അധ്യാപിക; വിദ്വേഷ സന്ദേശം വിവാദത്തിൽ
തൃശ്ശൂർ പെരുമ്പിലാവ് സിറാജുൾ ഉലൂം ഇംഗ്ലീഷ് ഹൈസ്കൂളിലെ അധ്യാപികയുടെ വിദ്വേഷ സന്ദേശം വിവാദത്തിൽ. ഓണാഘോഷത്തിൽ മുസ്ലീം വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതില്ലെന്ന് അധ്യാപിക രക്ഷിതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചു. സംഭവത്തിൽ അധ്യാപികയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് വ്യാപകമായി ആവശ്യം ഉയരുന്നുണ്ട്





