Content Moderation

Instagram

ഇൻസ്റ്റാഗ്രാം ഫീഡിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഉള്ളടക്കങ്ങൾ; ഉപയോക്താക്കളുടെ പരാതി

Anjana

ഇൻസ്റ്റാഗ്രാം ഫീഡിൽ അസ്വസ്ഥതയുണ്ടാക്കുന്നതും അക്രമസ്വഭാവമുള്ളതുമായ ഉള്ളടക്കങ്ങൾ നിറയുന്നതായി ഉപയോക്താക്കളുടെ പരാതി. സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയിട്ടും ഇത്തരം കണ്ടന്റുകൾ നിരന്തരം പ്രത്യക്ഷപ്പെടുന്നതായി ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഫീഡുകളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം ശ്രദ്ധയാകർഷിച്ചത്.