Consumer Spending

ഇന്ത്യയിൽ 14 കോടി പേർക്ക് മാത്രം അടിസ്ഥാന ആവശ്യങ്ങൾക്ക് അപ്പുറമുള്ള സാധനങ്ങൾ വാങ്ങാൻ കഴിയുമെന്ന് റിപ്പോർട്ട്
Anjana
143 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 13-14 കോടി പേർക്ക് മാത്രമേ അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറമുള്ള സാധനങ്ങൾ വാങ്ങാൻ സാമ്പത്തിക ശേഷിയുള്ളൂ എന്ന് ബ്ലൂം വെഞ്ച്വേഴ്സിന്റെ റിപ്പോർട്ട്. രാജ്യത്തിന്റെ ജിഡിപിയിൽ ഉപഭോഗ ചെലവിന്റെ പങ്ക് വലുതാണെങ്കിലും, ഈ ചെലവ് നടത്തുന്നത് വളരെ ചെറിയൊരു വിഭാഗം ആളുകൾ മാത്രമാണ്. ഇന്ത്യയിലെ ഏകദേശം 100 കോടി ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾക്കപ്പുറം ചെലവഴിക്കാൻ പണമില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.