Construction

അർദ്ധരാത്രിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത നാട്ടുകാർക്ക് പരിഹാസ മറുപടിയുമായി പൊലീസ്
മലപ്പുറം തുവ്വൂരിൽ അർദ്ധരാത്രിയിലെ മണ്ണെടുത്തുള്ള നിർമ്മാണ പ്രവർത്തനം ചോദ്യം ചെയ്ത നാട്ടുകാർക്ക് പരിഹാസ മറുപടിയുമായി പൊലീസ്. ഉറക്കം നഷ്ടപ്പെടുന്നുവെന്ന പരാതിയുമായെത്തിയ നാട്ടുകാരോട് ഇന്ന് രാത്രി ഉറങ്ങേണ്ടതില്ലെന്ന് പൊലീസ് പരിഹസിച്ചു. സംഭവത്തിൽ എസ്.ഐക്കെതിരെ നാട്ടുകാർ എസ്.പിക്ക് പരാതി നൽകി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അടുത്ത ഘട്ട നിർമാണോദ്ഘാടനം ഏപ്രിൽ ആദ്യം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമാണോദ്ഘാടനം ഏപ്രിൽ ആദ്യവാരം നടക്കും. ബ്രേക്ക് വാട്ടർ ദീർഘിപ്പിക്കുന്ന ജോലികളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. കണ്ടെയ്നർ ടെർമിനൽ നിലവിലെ 800 മീറ്ററിൽ നിന്ന് 1,200 മീറ്റർ നീളത്തിലേക്ക് വികസിപ്പിക്കും.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം: ജിദ്ദ ടവറിന്റെ നിർമ്മാണം പുനരാരംഭിച്ചു
സൗദി അറേബ്യയിലെ ജിദ്ദയിൽ 1,000 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ നിർമ്മാണം പുനരാരംഭിച്ചു. 157 നിലകളുള്ള ജിദ്ദ ടവറിന്റെ നിർമ്മാണം 2028-ൽ പൂർത്തിയാക്കാനാണ് ലക്ষ്യമിടുന്നത്. ഈ പദ്ധതി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.