ചെന്നൈയിൽ നടക്കുന്ന ലോക്\u200cസഭാ മണ്ഡല പുനർനിർണയ വിരുദ്ധ പ്രതിഷേധത്തിൽ പിണറായി വിജയൻ പങ്കെടുക്കും. എം.കെ. സ്റ്റാലിൻ നയിക്കുന്ന പ്രതിഷേധത്തിന് സിപിഎം കേന്ദ്ര നേതൃത്വം പിണറായിക്ക് അനുമതി നൽകി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന സ്റ്റാലിന്റെ ആവശ്യം ന്യായമെന്ന് സിപിഐഎം വിലയിരുത്തുന്നു.