CongressProtest

ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ പരിക്ക്: പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. നാളെ കോൺഗ്രസ് പ്രതിഷേധ ദിനമായി ആചരിക്കും.

രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം കനക്കുന്നു; രാജി ആവശ്യപ്പെട്ട് കൂടുതൽ നേതാക്കൾ രംഗത്ത്
രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ അമർഷം ശക്തമാകുന്നു. അദ്ദേഹത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് പല നേതാക്കളും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരോപണം ഉന്നയിച്ച ഒരു സ്ത്രീക്കെതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തരുതെന്ന് യുഡിഎഫ് പ്രവർത്തകരോട് വി ഡി സതീശൻ ആവശ്യപ്പെട്ടു.

മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; പ്രതിഷേധം കടുപ്പിച്ച് മഹിളാ കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്
കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. മഹിളാ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല തകർച്ചയിലെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമാക്കുന്നത്.