CongressKerala

Shafi Parambil Controversy

ഷാഫി പറമ്പിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഉറച്ച് ഷഹനാസ്; കോൺഗ്രസിൽ പൊട്ടിത്തെറി

നിവ ലേഖകൻ

ഷാഫി പറമ്പിൽ എം.പി.ക്കെതിരായ പോസ്റ്റ് പിൻവലിക്കാൻ സമ്മർദ്ദമുണ്ടായെന്ന് സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ് ട്വന്റിഫോറിനോട് വെളിപ്പെടുത്തി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തന്നോടും മോശമായി പെരുമാറിയെന്ന് കെ.പി.സി.സി. സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ് ഇന്നലെയാണ് വെളിപ്പെടുത്തിയത്. ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്നപ്പോൾ യൂത്ത് കോൺഗ്രസിൽ വനിതകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നെന്നും അവർ ആരോപിച്ചു.

Adatt Panchayat

അടാട്ട് പഞ്ചായത്ത് പിടിക്കാൻ കോൺഗ്രസ്; അനില് അക്കര സ്ഥാനാർഥിയാകും

നിവ ലേഖകൻ

തൃശ്ശൂരിൽ അടാട്ട് പഞ്ചായത്ത് പിടിച്ചെടുക്കാൻ കോൺഗ്രസ് രാഷ്ട്രീയ നീക്കം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി മുൻ എംഎൽഎ അനില് അക്കരയെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. എഐസിസി അംഗം കൂടിയായ അനിൽ അക്കരയുടെ സ്ഥാനാർത്ഥിത്വം സുപ്രധാന നീക്കമായി വിലയിരുത്തപ്പെടുന്നു.