Congress

ശശി തരൂരിന്റെ മുഖ്യമന്ത്രി സ്വപ്നത്തിന് ഹൈക്കമാൻഡിന്റെ അനുമതിയില്ല
ഡോ. ശശി തരൂരിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് അവഗണിക്കുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവിലെ നേതൃത്വത്തെ ദുർബലപ്പെടുത്താൻ ഹൈക്കമാൻഡ് തയ്യാറല്ല. തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനും പാർട്ടി നേതാക്കൾക്ക് നിർദ്ദേശം.

ശശി തരൂരിന്റെ വിമർശനം: കോൺഗ്രസ് പോസിറ്റീവായി കാണുമെന്ന് കെ.സി. വേണുഗോപാൽ
ശശി തരൂരിന്റെ വിമർശനത്തെ കോൺഗ്രസ് പോസിറ്റീവായി കാണുമെന്ന് കെ.സി. വേണുഗോപാൽ. വിമർശനങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രമിക്കും. കേരളത്തിലെ നേതൃത്വത്തിൽ ഐക്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി ഗീവർഗീസ് മാർ കൂറിലോസ്
കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട്, അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുന്നവരോട് സാധാരണക്കാർക്ക് പുശ്ചമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

തരൂർ വിവാദം: കോൺഗ്രസ് ഗൗരവത്തിൽ പരിശോധിക്കണമെന്ന് മുസ്ലിം ലീഗ്
ശശി തരൂരിന്റെ വിവാദ നിലപാടുകൾ കോൺഗ്രസ് ഗൗരവമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഗുണം ചെയ്യില്ല. കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി.

ശശി തരൂരിന്റെ പ്രതികരണം ശരിയല്ല; സിപിഎമ്മിൽ പോകുമെന്ന് കരുതുന്നില്ല: കെ സുധാകരൻ
ശശി തരൂരിന്റെ പൊതു പ്രതികരണങ്ങൾ ശരിയായില്ലെന്ന് കെ. സുധാകരൻ. തരൂരിനെ പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് താനെന്നും സിപിഐഎമ്മിലേക്ക് പോകുമെന്ന് താൻ കരുതുന്നില്ലെന്നും സുധാകരൻ. എ.കെ. ബാലന്റെ ചൂണ്ടയിൽ ശശി തരൂർ കൊത്തരുതെന്നും സുധാകരൻ.

ശശി തരൂർ വിവാദം: ഹൈക്കമാൻഡ് ഇടപെടൽ
ശശി തരൂർ വിഷയത്തിൽ കരുതലോടെ പ്രതികരിക്കാൻ ഹൈക്കമാൻഡ് നിർദേശം. സംസ്ഥാന നേതാക്കൾ മറുപടി പറഞ്ഞ് പ്രശ്നം വലുതാക്കരുതെന്ന് നിർദേശം. തരൂരിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നത് താൻ കെപിസിസി പ്രസിഡന്റായിരുന്ന കാലത്താണെന്ന് രമേശ് ചെന്നിത്തല.

കോൺഗ്രസ് വിട്ടാൽ തരൂർ അനാഥനാകില്ല: ടി.എം. തോമസ് ഐസക്
ഡോ. ശശി തരൂർ കോൺഗ്രസ് വിട്ടാൽ കേരള രാഷ്ട്രീയത്തിൽ അനാഥനാകില്ലെന്ന് സിപിഐഎം നേതാവ് ടി.എം. തോമസ് ഐസക്. തരൂരിനെ പോലൊരു വ്യക്തി ഇത്രയും കാലം കോൺഗ്രസിൽ തുടർന്നതിൽ തനിക്കു അത്ഭുതമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ നിന്നും പലരെയും സിപിഐഎം സ്വീകരിച്ചിട്ടുണ്ടെന്നും ഐസക് പറഞ്ഞു.

ശശി തരൂരിന് പിന്തുണയുമായി സിപിഐഎം; കോൺഗ്രസിന് മുന്നറിയിപ്പ്
ശശി തരൂരിന്റെ നിലപാടുകൾക്ക് സിപിഐഎം പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് നേതൃത്വവുമായി തരൂർ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് സിപിഐഎമ്മിന്റെ പിന്തുണ. തരൂരിന്റെ നിലപാട് കോൺഗ്രസിന് മുന്നറിയിപ്പാണെന്നും പ്രതികരണമുണ്ട്.

ശശി തരൂരിന്റെ സേവനം കോൺഗ്രസിന് അത്യാവശ്യം: കെ. മുരളീധരൻ
ശശി തരൂരിന്റെ സേവനം കോൺഗ്രസിന് അനിവാര്യമാണെന്ന് കെ. മുരളീധരൻ. ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകാൻ തരൂരിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തരൂരിന് എന്തെങ്കിലും വിഷമങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നും ആരും പാർട്ടി വിടാൻ പാടില്ലെന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസ് വേണ്ടെങ്കിൽ മറ്റ് വഴികൾ തേടുമെന്ന് ശശി തരൂർ
കോൺഗ്രസ് പാർട്ടി തന്നെ വേണ്ടെങ്കിൽ മറ്റ് വഴികൾ തേടുമെന്ന് ഡോ. ശശി തരൂർ എംപി. കേരളത്തിൽ കോൺഗ്രസിന് മികച്ച നേതൃത്വമില്ലെന്ന ആശങ്ക പ്രവർത്തകർക്കിടയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി മാറുന്ന കാര്യം ആലോചിക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി.

കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ചകൾക്കു ശേഷവും ശശി തരൂർ അതൃപ്തൻ
കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കു ശേഷവും ശശി തരൂർ അതൃപ്തിയിലാണ്. ദേശീയ തലത്തിൽ അവഗണിക്കപ്പെടുന്നതിനാൽ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണോ ഹൈക്കമാൻഡ് ആഗ്രഹിക്കുന്നതെന്ന് തരൂർ ചോദിച്ചു. പാർട്ടിയിൽ എന്ത് ചുമതല വഹിക്കണമെന്ന കാര്യത്തിൽ വ്യക്തത തേടിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.

തിരഞ്ഞെടുപ്പ് പരാജയങ്ങൾ: ഭാരവാഹികൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഖർഗെ
തിരഞ്ഞെടുപ്പ് പരാജയങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഭാരവാഹികൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. വിലക്കയറ്റവും തൊഴിലില്ലായ്മയും നിയന്ത്രിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയുടെ ആശയങ്ങളോട് പ്രതിപ്പത്തി പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നും ഖർഗെ പറഞ്ഞു.