Congress

അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ശ്രമം തുടരുമെന്ന് കെ.സുധാകരൻ
അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ശ്രമം തുടരുമെന്ന് കെ.സുധാകരൻ. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായി. അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല.

മോദി പരാമർശം: ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുള്ള പ്രസ്താവനയിൽ ശശി തരൂരിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് നേതാക്കൾ തന്നെ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പാനമ സന്ദർശനത്തിനിടെയായിരുന്നു തരൂരിന്റെ വിവാദ പരാമർശം.

അൻവറിൻ്റെ രാജി: കാര്യങ്ങൾ വിശദമായി കേട്ടില്ലെന്ന് കെ.സി. വേണുഗോപാൽ
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അൻവർ പറഞ്ഞ കാര്യങ്ങൾ വിശദമായി കേട്ടിട്ടില്ലെന്നും, വിഷയത്തിൽ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തുമെന്നും അറിയിച്ചു. അൻവറിനെ ഒറ്റപ്പെടുത്താൻ ആരും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിൽ യുഡിഎഫ് വിജയിക്കേണ്ടത് അത്യാവശ്യമാണെന്നും ലീഗ് അറിയിച്ചു.

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി; സുധാകരന്റെ പ്രതികരണം കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു
കെപിസിസി ഭാരവാഹികളെയും ഡിസിസി അധ്യക്ഷന്മാരെയും മാറ്റേണ്ടതില്ലെന്ന കെ. സുധാകരന്റെ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. യുവനേതൃത്വത്തെ ഡിസിസി അധ്യക്ഷ പദവിയിലും കെപിസിസി ഭാരവാഹിത്വത്തിലും കൊണ്ടുവന്ന് പാർട്ടിയെ അടിമുടി മാറ്റിയെടുക്കുന്നതിനുള്ള നീക്കമാണ് നേതൃത്വം ആരംഭിച്ചിരിക്കുന്നത്. സുധാകരന്റെ നീക്കത്തിനു പിന്നിൽ ചില നേതാക്കളുടെ ഇടപെടൽ ഉണ്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന; കോൺഗ്രസിൽ സജീവ ചർച്ചകൾ, കൂടുതൽ അവസരങ്ങൾ യുവജനങ്ങൾക്ക്
കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് സജീവ ചർച്ചകളിലേക്ക്. കൂടുതൽ ചെറുപ്പക്കാർക്ക് അവസരം നൽകുന്നതിനെക്കുറിച്ച് ആലോചനകളുണ്ട്. പുനഃസംഘടനയിൽ പരാതികൾ ഇല്ലാതെ പൂർത്തിയാക്കാൻ ആണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്രത്തിനെതിരെ കോൺഗ്രസ് വിമർശനം, സർവ്വകക്ഷി സംഘത്തിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം
ഓപ്പറേഷൻ സിന്ദൂർ ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്. തങ്ങൾ നൽകിയ പട്ടികയിൽ നിന്ന് ഒരാളെ മാത്രം ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ദേശീയ സുരക്ഷയിൽ പക്ഷപാതപരമായ രാഷ്ട്രീയം കളിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഏഴ് സംഘങ്ങളിലായി 59 അംഗ പ്രതിനിധികൾ വിവിധ വിദേശരാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിക്കും.

കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം; എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം പിഴുതെറിഞ്ഞു
കണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. കടന്നപ്പള്ളിയിൽ സി.പി.ഐ.എം ആണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ കോൺഗ്രസ് കൊടിമരമാണെന്ന് തെറ്റിദ്ധരിച്ച് മറ്റൊരു കൊടിമരം പിഴുതെറിഞ്ഞു. മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ പ്രതിഷേധിച്ചായിരുന്നു എസ്.എഫ്.ഐ മാർച്ച്.

കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക്; രണ്ട് മാസത്തിനുള്ളിൽ പുതിയ ടീം
കെപിസിസി സമ്പൂർണ്ണ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നു. പുതിയ ഭാരവാഹികളെ നിയമിക്കുന്നതിനും, ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിനും, കൂടുതൽ ചെറുപ്പക്കാരെ പരിഗണിക്കുന്നതിനും പദ്ധതിയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, രണ്ടു മാസത്തിനുള്ളിൽ പുനഃസംഘടന പൂർത്തിയാക്കാനാണ് ശ്രമം.

കേന്ദ്ര നേതൃത്വത്തിന്റെ താക്കീത് നിഷേധിച്ച് ശശി തരൂർ
കേന്ദ്ര നേതൃത്വം താക്കീത് ചെയ്തു എന്ന വാർത്ത ശശി തരൂർ എംപി നിഷേധിച്ചു. താൻ പാർട്ടി വക്താവല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെട്ടാൽ വ്യക്തത നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വി.ആർ. കൃഷ്ണനെഴുത്തച്ഛനെ അനുസ്മരിച്ച് ബിജെപി; ഇന്ന് ചരമവാർഷികം
കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വി.ആർ. കൃഷ്ണനെഴുത്തച്ഛനെ അനുസ്മരിച്ച് ബിജെപി രംഗത്ത്. അദ്ദേഹത്തിന്റെ 21-ാം ചരമവാർഷിക ദിനമായ ഇന്ന് ബിജെപിയും കോൺഗ്രസും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു. അവണിശ്ശേരിയിലെ അദ്ദേഹത്തിൻ്റെ വീട്ടിലാണ് ഇരു പാർട്ടികളുടെയും പരിപാടികൾ നടക്കുന്നത്.

സണ്ണി ജോസഫും ടീമും ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പുതിയ ഭാരവാഹികളും ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പുകൾ, സഹ ഭാരവാഹികളെ നിയമിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.