Congress rift

Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ കോൺഗ്രസിൽ ഭിന്നത; മൊഴി നൽകാൻ തയ്യാറല്ലെന്ന് ഇരകൾ

നിവ ലേഖകൻ

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ആരോപണങ്ങളിൽ കോൺഗ്രസിൽ ഉൾപ്പോര് രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളുടെ ഗൂഢാലോചനയ്ക്ക് രാഹുൽ ഇരയായെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ലൈംഗികാരോപണ വിവാദത്തിൽ മൊഴി നൽകാൻ തയ്യാറല്ലെന്ന് ഇരകൾ അറിയിച്ചതോടെ അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്.