Congress Leader

തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട; സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ ഭൗതികശരീരം ഇന്ന് സംസ്കരിക്കും. തിരുവനന്തപുരം നെട്ടയത്തെ വസതിയിൽ രാവിലെ 10:30 വരെ പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 1:30-ന് ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിൽ സംസ്കാരം നടക്കും.

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദീർഘകാലം എംപി, എംഎൽഎ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം കെപിസിസി അധ്യക്ഷനുമായിരുന്നു.

കോൺഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ എം.ജി. കണ്ണൻ അന്തരിച്ചു
കോൺഗ്രസ് നേതാവും പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റുമായ എം.ജി. കണ്ണൻ (42) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാളെ വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിലാണ് സംസ്കാരം.

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു
കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ചാത്തന്നൂരിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

ഉമ തോമസിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ്; വിദഗ്ധ ഡോക്ടർമാർ എറണാകുളത്തേക്ക്
കലൂർ സ്റ്റേഡിയത്തിൽ അപകടത്തിൽപ്പെട്ട ഉമ തോമസിന്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ എറണാകുളത്തേക്ക് പുറപ്പെട്ടു. ഉമ തോമസിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.