Congress Crisis

പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസിന് തിരിച്ചടി; രണ്ട് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി
പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിൽ രണ്ട് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളി. പെരിങ്ങോട്ടുകുറിശ്ശിയിലെ 12-ാം വാർഡിൽ ടി കെ സുജിതയുടെയും, 15-ാം വാർഡായ വടക്കുമുറിയിൽ ദീപ ഗിരീഷിന്റെയും പത്രികകളാണ് തള്ളിയത്. പഞ്ചായത്തിൽ തൊഴിലുറപ്പ് കരാറിൽ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്.

കര്ണാടകയില് മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്ഗ്രസില് വീണ്ടും തര്ക്കം; സിദ്ധരാമയ്യയെ മാറ്റണമെന്ന് ആവശ്യം ശക്തമാക്കി ഒരുവിഭാഗം
കര്ണാടക കോണ്ഗ്രസില് മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്ക്കം വീണ്ടും തലപൊക്കുന്നു. സിദ്ധരാമയ്യയെ മാറ്റി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള് രംഗത്തെത്തി. ഇതോടെ കര്ണാടകത്തിലെ കോണ്ഗ്രസ് സര്ക്കാര് പ്രതിസന്ധിയിലായിരിക്കുകയാണ്. കുതിരക്കച്ചവടത്തിന് കുപ്രസിദ്ധി നേടിയ സംസ്ഥാനമാണ് കര്ണാടകം.

വയനാട്ടിലും ഇടുക്കിയിലും സീറ്റ് നിർണയം പൂർത്തിയാക്കാതെ കോൺഗ്രസ്; പ്രതിഷേധം കനക്കുന്നു
വയനാട്ടിലും ഇടുക്കിയിലും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കഴിയാതെ കോൺഗ്രസ്. തോമാട്ടുചാൽ, മുട്ടിൽ, കേണിച്ചിറ ഡിവിഷനുകളിൽ തർക്കം രൂക്ഷം. സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പ്രാദേശിക തലത്തിൽ കൂട്ടരാജി തുടരുന്നു.

എറണാകുളത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മൂന്ന് പേർ രാജിവെച്ചു
തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എറണാകുളത്ത് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. വൈറ്റില ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് പേർ പാർട്ടിയിൽ നിന്ന് രാജി വെച്ചു. പൊന്നുരുന്നി 44-ാം ഡിവിഷനിലെ സ്ഥാനാർത്ഥി നിർണയമാണ് രാജിക്ക് കാരണം.

വി.ഡി. സതീശന്റെ വിലക്ക് ലംഘിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ; കോൺഗ്രസ്സിൽ പുതിയ പോര്മുഖം തുറന്ന് പ്രതിസന്ധി.
ലൈംഗികാരോപണത്തെ തുടർന്ന് പ്രതിസന്ധിയിലായ രാഹുൽ മാങ്കൂട്ടത്തിൽ, പ്രതിപക്ഷ നേതാവിന്റെ വിലക്ക് ലംഘിച്ച് നിയമസഭയിലെത്തി. ഇത് കോൺഗ്രസ്സിൽ പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചു. ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെയാണ് രാഹുൽ എത്തിയത്.