Condolence Message

Vazhoor Soman death

വാഴൂർ സോമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സ്പീക്കർ എ.എൻ. ഷംസീർ

നിവ ലേഖകൻ

പീരുമേട് എംഎൽഎ വാഴൂർ സോമന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അനുശോചനം രേഖപ്പെടുത്തി. തൊഴിലാളി പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന നേതാവാണ് അദ്ദേഹമെന്നും മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഭയ്ക്കകത്തും പുറത്തും ഒരു പോലെ ശക്തമായി ഇടപെടുന്ന വാഴൂർ സോമൻ ഏതൊരു ജനപ്രതിനിധിയ്ക്കും മാതൃകയാണെന്നും ഷംസീർ അനുസ്മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.