സ്പോർട്ടിങ് കൻസാസ് സിറ്റിയെ തോൽപ്പിച്ച് ഇന്റർ മിയാമി കോണ്കാകാഫ് ചാമ്പ്യൻസ് കപ്പ് നോക്കൗട്ട് റൗണ്ടിലേക്ക്. ലയണൽ മെസിയുടെ ഗോളടിയിലൂടെയാണ് ഇന്റർ മിയാമി മത്സരത്തിന് തുടക്കമിട്ടത്. പ്രീ ക്വാർട്ടറിൽ ജമൈക്കൻ ക്ലബ്ബായ കവാലിയറാണ് ഇന്റർ മിയാമിയുടെ എതിരാളികൾ.