ആലുവയിലെ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും, പി ജി ഡി സി എ യും വേർഡ് പ്രോസസിംഗ്, എം എസ് വേഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡി റ്റി പി, ഐ എസ് എം എന്നിവയിൽ പരിജ്ഞാനവും ആവശ്യമാണ്. ജനുവരി 20 ന് വൈകിട്ട് 5 മണിക്കകം അപേക്ഷകൾ സമർപ്പിക്കണം.