Competitive Exams

scribe rules for exams

ഭിന്നശേഷി പരീക്ഷാർത്ഥികൾക്ക് സ്ക്രൈബ് നിയമത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ

നിവ ലേഖകൻ

ഭിന്നശേഷിക്കാർക്കുള്ള മത്സരപ്പരീക്ഷകളിൽ സ്ക്രൈബ് നിയമത്തിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ഉദ്യോഗാർത്ഥികൾ സ്വന്തം സ്ക്രൈബിനെ കൊണ്ടുവരുന്നതിനു പകരം പരീക്ഷാ ഏജൻസികൾ സ്ക്രൈബിനെ നൽകുന്ന രീതി നടപ്പാക്കും. പരീക്ഷാ കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാനും സാങ്കേതിക സഹായത്തോടെ പരീക്ഷയെഴുതുന്ന രീതിയിലേക്ക് മാറാനും പുതിയ നിയമം ലക്ഷ്യമിടുന്നു.

JEE Advanced 2025

ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്സ്ഡ് പരീക്ഷ മേയ് 18-ന്

നിവ ലേഖകൻ

ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്സ്ഡ് മേയ് 18-ന് നടക്കും. ജെഇഇ മെയിനില് മികച്ച പ്രകടനം കാഴ്ചവെച്ച 2,50,000 വിദ്യാര്ത്ഥികള്ക്ക് മാത്രമേ അപേക്ഷിക്കാന് അര്ഹതയുള്ളൂ. രണ്ട് പേപ്പറുകളിലായി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില് നിന്നുള്ള ചോദ്യങ്ങള് ഉണ്ടാകും.

Key to Entrance program Kerala

പൊതുപ്രവേശന പരീക്ഷകൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ ‘കീ ടു എൻട്രൻസ്’ പരിശീലന പരിപാടി

നിവ ലേഖകൻ

കേരള സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് 'കീ ടു എൻട്രൻസ്' എന്ന പേരിൽ പുതിയ പരിശീലന പരിപാടി ആരംഭിച്ചു. കീമും നീറ്റും പോലുള്ള പൊതുപ്രവേശന പരീക്ഷകൾക്കായി വിദ്യാർഥികളെ തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. പരിശീലന ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈൻ പോർട്ടലിലും ലഭ്യമാകും.