Competition

Kerala International Film Festival

കേരള രാജ്യാന്തര ചലച്ചിത്രമേള: മത്സര വിഭാഗത്തിലേക്ക് രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുത്തു

നിവ ലേഖകൻ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ജയൻ ചെറിയാന്റെ 'ദ് റിഥം ഓഫ് ദമാം', അഭിജിത് മജുംദാറിന്റെ 'ബോഡി' എന്നീ ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.