Compact SUV

ഹ്യുണ്ടായി വെന്യു, എൻ ലൈൻ പതിപ്പുകൾ വിപണിയിലേക്ക്
ഹ്യുണ്ടായിയുടെ പുതിയ വെന്യു, വെന്യു എൻ ലൈൻ മോഡലുകൾ പുറത്തിറങ്ങി. K1 പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ഈ വാഹനം 7.90 ലക്ഷം രൂപയിൽ ലഭ്യമാകും. സുരക്ഷയ്ക്കും ഫീച്ചറുകൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്നതാണ് ഈ വാഹനം.

ഹ്യുണ്ടായി വെന്യു അടുത്ത മാസം വിപണിയിൽ; എതിരാളി മാരുതി ബ്രെസ്സ
കോംപാക്ട് എസ്യുവി വിപണിയിൽ മത്സരം കടുപ്പിക്കാൻ ഹ്യുണ്ടായിയുടെ പുത്തൻ വെന്യു അടുത്ത മാസം വിപണിയിലെത്തും. സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെയാണ് വാഹനം എത്തുന്നത്. മാരുതി സുസുക്കിയുടെ ബ്രെസ്സയായിരിക്കും പ്രധാന എതിരാളി.

ടാറ്റ പഞ്ച്: നാല് വർഷത്തിനുള്ളിൽ ആറ് ലക്ഷം യൂണിറ്റ് വിറ്റ് റെക്കോർഡ് നേട്ടം
ഇന്ത്യൻ വിപണിയിൽ ടാറ്റയുടെ പഞ്ച് എസ്.യു.വി നാല് വർഷത്തിനുള്ളിൽ ആറ് ലക്ഷം യൂണിറ്റ് വിറ്റഴിച്ചു. ആദ്യമായി കാർ വാങ്ങുന്നവരുടെ ഇഷ്ട്ട വാഹനമായി മാറിയതാണ് ടാറ്റയുടെ ഈ നേട്ടത്തിന് പിന്നിലെ കാരണം. 2024-ൽ ഏറ്റവും അധികം വിറ്റഴിക്കുന്ന വാഹനമെന്ന അംഗീകാരം ടാറ്റ പഞ്ചിന് ലഭിച്ചു.

കിയ സോണറ്റ് ഫെയ്സ് ലിഫ്റ്റ് മോഡൽ: 2024-ൽ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിഞ്ഞു
കിയ സോണറ്റിന്റെ ഫെയ്സ് ലിഫ്റ്റ് മോഡൽ 2024-ൽ ഒരു ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. പ്രതിമാസം 10,000 യൂണിറ്റുകൾ വിൽക്കുന്നു. 22 വേരിയന്റുകളിൽ ലഭ്യമായ സോണറ്റ് 7.99 ലക്ഷം മുതൽ 15.77 ലക്ഷം രൂപ വരെ വിലയിൽ ലഭ്യമാണ്.

നിസാൻ മാഗ്നൈറ്റ് ഫെയ്സ്ലിഫ്റ്റ്: പുതിയ മാറ്റങ്ങളുമായി ഒക്ടോബർ 4-ന് അവതരണം
നിസാൻ മാഗ്നൈറ്റിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡൽ ഒക്ടോബർ 4-ന് അവതരിപ്പിക്കും. എക്സ്റ്റീരിയറിലും ഇന്റീരിയറിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിലെ എഞ്ചിൻ ഓപ്ഷനുകൾ തുടരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.