ColorPlanet Studios

ColorPlanet Studios anniversary

കളർപ്ലാനറ്റ് സ്റ്റുഡിയോയുടെ വാർഷികാഘോഷത്തിൽ ഋഷഭ് ഷെട്ടി മുഖ്യാതിഥി

നിവ ലേഖകൻ

കാക്കനാട് പ്രവർത്തിക്കുന്ന കളർപ്ലാനറ്റ് സ്റ്റുഡിയോയുടെ വാർഷികാഘോഷത്തിൽ കന്നഡയിലെ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. സ്റ്റുഡിയോയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഗിരീഷ് എ.ഡി, രമേഷ് സി.പി, ഡോ. ബിനു സി. നായർ, ലീമ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഓണം റിലീസായി വൻവിജയം നേടിയ ലോകം ചാപ്റ്റർ 1 ചന്ദ്ര, ജെ.എസ്.കെ, സു ഫ്രം സോ തുടങ്ങിയ സിനിമകളുടെ കളർ ഗ്രേഡിംഗ് നിർവ്വഹിച്ചത് കളർപ്ലാനറ്റ് സ്റ്റുഡിയോയാണ്.