Coaching

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജൂൺ 2-ന് ആരംഭിക്കുന്ന ക്ലാസുകൾ തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി എന്നീ കേന്ദ്രങ്ങളിലാണ് നടക്കുക. https:\\kscsa.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

സൗജന്യ നീറ്റ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
2025 ലെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച എസ് സി, എസ് ടി, ഒ ബി സി വിഭാഗത്തില്പെട്ട വിദ്യാര്ത്ഥികള്ക്ക് സൗജന്യ പരിശീലനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലക്കാര്ക്ക് അപേക്ഷിക്കാം. മാര്ച്ച് 27 നുള്ളില് അപേക്ഷ സമര്പ്പിക്കണം.

പി.ആര്. ശ്രീജേഷിന്റെ 16-ാം നമ്പര് ജഴ്സി പിന്വലിച്ച് ഹോക്കി ഇന്ത്യ; ജൂനിയര് ടീം പരിശീലകനാകും
പാരീസ് ഒളിമ്പിക്സില് വെങ്കലം നേടിയ ഇന്ത്യന് ഹോക്കി ടീം ഗോള്കീപ്പര് പി. ആര്. ശ്രീജേഷിന്റെ 16-ാം നമ്പര് ജഴ്സി ഹോക്കി ഇന്ത്യ പിന്വലിച്ചു. ശ്രീജേഷ് ഇനി ദേശീയ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. ഇന്ത്യന് ഹോക്കിയുടെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്കീപ്പറായി ശ്രീജേഷ് വിലയിരുത്തപ്പെടുന്നു.