കോട്ടയം സിഎംഎസ് കോളേജിൽ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും കോളേജ് അധികൃതരും തമ്മിൽ കരാർ ഒപ്പുവെച്ചു. 30 വർഷത്തേക്ക് കോളേജ് ഗ്രൗണ്ട് കെസിഎയ്ക്ക് Pപാട്ടത്തിന് നൽകും. 14 കോടി രൂപ ചെലവഴിച്ച് നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.