Cloud Seeding

Delhi cloud seeding

ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് പരീക്ഷണം പാളി; ബിജെപി സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

നിവ ലേഖകൻ

ഡൽഹിയിലെ വായു മലിനീകരണം കുറയ്ക്കാൻ നടത്തിയ ക്ലൗഡ് സീഡിംഗ് പരീക്ഷണം പരാജയപ്പെട്ടതിനെ തുടർന്ന് ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. മേഘങ്ങളിൽ ഈർപ്പം കുറവായിരുന്നിട്ടും ക്ലൗഡ് സീഡിംഗ് നടത്തിയതിലൂടെ സർക്കാർ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചെന്ന് എഎപി ആരോപിച്ചു. വായുവിന്റെ ഗുണനിലവാരം മോശമായതിനെ തുടർന്ന് ഡൽഹിയിൽ ശരാശരി വായു ഗുണനിലവാര സൂചിക 400-നോട് അടുത്ത നിലയിൽ എത്തിയിരിക്കുകയാണ്.

cloud seeding delhi

ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം പാളി; ക്ലൗഡ് സീഡിംഗ് ദൗത്യം താൽക്കാലികമായി നിർത്തിവെച്ചു

നിവ ലേഖകൻ

ഡൽഹിയിലെ വായു മലിനീകരണം നിയന്ത്രിക്കാനുള്ള ക്ലൗഡ് സീഡിംഗ് ദൗത്യം താൽക്കാലികമായി നിർത്തിവച്ചു. മേഘങ്ങളിലെ ഈർപ്പം 20 ശതമാനത്തിൽ താഴെയായതിനാലാണ് കൃത്രിമ മഴ പെയ്യിക്കാൻ കഴിയാത്തതെന്ന് ഐഐടി കാൺപൂർ അറിയിച്ചു. പ്രതികൂലമായ കാലാവസ്ഥ കാരണം ഇന്ന് നടത്താനിരുന്ന ദൗത്യവും നിർത്തിവെച്ചിരിക്കുകയാണ്.