കേരള ഹൈക്കോടതി സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് സുപ്രധാന നിരീക്ഷണം നടത്തി. സ്ത്രീകളെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് കോടതി വ്യക്തമാക്കി. ഇത്തരം പ്രവണതകൾ പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.