മഹാകുംഭമേളയിലെ നദീജലത്തിന്റെ ഗുണനിലവാരത്തെ വിമർശിച്ചതിന് ഫുട്ബോൾ താരം സി കെ വിനീതിനെതിരെ സൈബർ ആക്രമണം. ജലം വൃത്തികെട്ടതാണെന്നും കുളിക്കാൻ യോജ്യമല്ലെന്നും വിനീത് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് സംഘപരിവാർ അനുഭാവികൾ സോഷ്യൽ മീഡിയയിൽ വിനീതിനെതിരെ രൂക്ഷമായി പ്രതികരിച്ചു.