പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിഭാഗം അഭിഭാഷകൻ സി കെ ശ്രീധരനെതിരെ ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. പണത്തിനു വേണ്ടി തങ്ങളെ വഞ്ചിച്ചെന്നും കേസിലെ വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതികൾക്കായി പ്രവർത്തിച്ചുവെന്നും സത്യനാരായണൻ ആരോപിച്ചു. സി കെ ശ്രീധരന്റെ അഭിഭാഷക ജീവിതം അധഃപതിച്ചതായും അദ്ദേഹം വ്യക്തമാക്കി.