CK Janu

യുഡിഎഫിലേക്ക് പോകാൻ തീരുമാനിച്ചിട്ടില്ലെന്ന് സി.കെ. ജാനു
യുഡിഎഫുമായി സഹകരിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സി.കെ. ജാനു. ഏതെങ്കിലും മുന്നണിയുമായി സഹകരിക്കാൻ സാധ്യതയുണ്ടെങ്കിൽ അത് പരിഗണിക്കാമെന്നാണ് പാർട്ടി തീരുമാനം. ഭൂരിഭാഗം പ്രവർത്തകരും ഏതെങ്കിലും മുന്നണിക്കൊപ്പം നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

യുഡിഎഫിനൊപ്പം ചേരാൻ താൽപ്പര്യമറിയിച്ച് സി.കെ. ജാനുവിന്റെ ജെ.ആർ.പി
സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജെ.ആർ.പി യു.ഡി.എഫിനൊപ്പം ചേരാൻ താൽപ്പര്യമറിയിച്ചു. ഭൂരിഭാഗം സംസ്ഥാന കമ്മറ്റി അംഗങ്ങളും യു.ഡി.എഫിനൊപ്പം ചേരുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടു. എൻ.ഡി.എ മുന്നണിയിൽ മതിയായ പരിഗണന ലഭിക്കാത്തതിനെ തുടർന്നാണ് പാർട്ടി മുന്നണി മാറാൻ തീരുമാനിച്ചത്.

എ.കെ. ആന്റണിയുടെ പ്രതികരണത്തെ സ്വാഗതം ചെയ്ത് സി.കെ. ജാനു; ‘നരിവേട്ട’ സിനിമക്കെതിരെയും വിമർശനം
എ.കെ. ആന്റണിക്ക് വൈകിയ വേളയിലെങ്കിലും തിരിച്ചറിവ് ഉണ്ടായത് നന്നായെന്ന് സി.കെ. ജാനു അഭിപ്രായപ്പെട്ടു. "നരിവേട്ട" സിനിമ കണ്ടിറങ്ങിയ ജനങ്ങൾ ഇപ്പോളും ആദിവാസികളെക്കുറിച്ച് തെറ്റിദ്ധാരണകൾ വെച്ചുപുലർത്താൻ സാധ്യതയുണ്ടെന്നും സി.കെ. ജാനു പറയുന്നു. അന്നത്തെ ക്രൂരതയെ ലഘൂകരിക്കുകയാണ് സിനിമ ചെയ്തതെന്നും സി.കെ. ജാനു ആരോപിച്ചു.

നരിവേട്ട സിനിമക്കെതിരെ സി.കെ. ജാനു; സിനിമ തെറ്റായ സന്ദേശം നൽകുന്നു
നരിവേട്ട സിനിമ ആദിവാസികൾക്കെതിരായ തെറ്റായ സന്ദേശം നൽകുന്നുവെന്ന് സി.കെ. ജാനു. മുത്തങ്ങയിൽ പോലീസുകാർ വേട്ടപ്പട്ടികൾക്ക് തുല്യരായിരുന്നു. സിനിമ അന്നത്തെ ക്രൂരതയെ ലഘൂകരിക്കുകയാണെന്നും സി. കെ. ജാനു പ്രതികരിച്ചു.

ഉന്നതകുലജാതർ ആദിവാസി വകുപ്പ് ഭരിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ സി.കെ. ജാനു
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ആദിവാസി നേതാവ് സി.കെ. ജാനു രംഗത്തെത്തി. ജാനു സുരേഷ് ഗോപിയുടെ നിലപാടിനെ ശക്തമായി വിമർശിച്ചു. ആദിവാസി വകുപ്പിന്റെ ചുമതല ആദിവാസികൾ തന്നെ ഏറ്റെടുക്കണമെന്നാണ് ജാനുവിന്റെ ആവശ്യം.