Civil Service

കിലെ സിവിൽ സർവീസ് അക്കാദമിയിൽ 2025-26 വർഷത്തേക്ക് അപേക്ഷകൾ ക്ഷണിച്ചു
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ കീഴിലുള്ള കിലെ സിവിൽ സർവീസ് അക്കാദമി 2025-26 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് ഇവിടെ പരിശീലനം നൽകുന്നത്. ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

സിവിൽ സർവീസ് പരീക്ഷാ പരിശീലനം: എസ്സി, ഒബിസി വിഭാഗക്കാർക്ക് സ്റ്റൈപ്പെൻഡോടെ
കേരള കേന്ദ്ര സർവകലാശാലയിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം. എസ്സി, ഒബിസി വിഭാഗക്കാർക്ക് സ്റ്റൈപ്പെൻഡോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനം. ഏപ്രിൽ 17 വരെ അപേക്ഷിക്കാം.

ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ പോര് മുറുകുന്നു; എൻ പ്രശാന്തും എ ജയതിലകും തമ്മിൽ പരസ്യ ആരോപണം
ഐഎഎസ് ഉദ്യോഗസ്ഥരായ എൻ പ്രശാന്തും എ ജയതിലകും തമ്മിൽ പരസ്യ ആരോപണ പ്രത്യാരോപണങ്ങൾ നടക്കുന്നു. സിവിൽ സർവീസിലെ അഴിമതിയെക്കുറിച്ച് പ്രശാന്ത് ആരോപണം ഉന്നയിക്കുമ്പോൾ, മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പ്രശാന്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നു.

കേരള ലോകായുക്തയിൽ ഒഴിവുകൾ: അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് ഡെപ്യുട്ടേഷൻ നിയമനം
കേരള ലോകായുക്തയിൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് ഡെപ്യുട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിലുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 23 ന് വൈകിട്ട് 5 മണിക്കു മുൻപായി അപേക്ഷ സമർപ്പിക്കണം.

കണ്ണൂര് എഡിഎം നവീൻ ബാബുവിന്റെ മരണം: വൈകാരിക കുറിപ്പുമായി പിബി നൂഹ്
കണ്ണൂര് എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പത്തനംതിട്ട മുൻ കളക്ടര് പിബി നൂഹ് വൈകാരിക കുറിപ്പ് പങ്കുവെച്ചു. നവീൻ ബാബു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്നും ഔദ്യോഗിക കാര്യങ്ങള് പൂർണമായും വിശ്വസിച്ച് ഏല്പ്പിക്കാൻ കഴിയുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നുവെന്നും നൂഹ് കുറിച്ചു. 30 വർഷത്തിലേറെ സർക്കാർ സേവനത്തിനുശേഷം വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ നവീൻ ബാബുവിന് ഇത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നത് സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.