Citizen Survey

Kerala public opinion survey

സംസ്ഥാനത്ത് ജനാഭിപ്രായം അറിയാൻ സർക്കാർ സർവേ

നിവ ലേഖകൻ

സംസ്ഥാനത്ത് ജനാഭിപ്രായം അറിയാനായി സർക്കാർ സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ സർവേ നടത്തുന്നു. 2026 ജനുവരി 1 മുതൽ ഫെബ്രുവരി 28 വരെയാണ് സർവേ. വികസനക്ഷേമ പരിപാടികൾ സംബന്ധിച്ച അഭിപ്രായം ആരാഞ്ഞ് ക്ഷേമപരിപാടികൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.