CISF Officers

നെടുമ്പാശ്ശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് കുടുംബം
എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും കുടുംബം അഭ്യർഥിച്ചു. പ്രതികൾക്ക് തക്കതായ ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

നെടുമ്പാശ്ശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ
നെടുമ്പാശ്ശേരിയിൽ ഐവിൻ ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ റിമാൻഡ് ചെയ്തു. അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. ഈ മാസം 29 വരെയാണ് ഇവരെ റിമാൻഡ് ചെയ്തിരിക്കുന്നത്.

നെടുമ്പാശ്ശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥർ കുറ്റം സമ്മതിച്ചു
നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കുറ്റം സമ്മതിച്ചു. വാഹനം തട്ടിയതിനെ തുടർന്ന്ണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.