CISF Officer

Nedumbassery murder case

നെടുമ്പാശ്ശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മൊഴി പുറത്ത്

നിവ ലേഖകൻ

നെടുമ്പാശ്ശേരിയിൽ ഐവിൻ ജിജോ എന്ന യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മോഹന്റെ മൊഴി പുറത്ത്. കാറിന് മുന്നിൽ നിന്ന് വീഡിയോ എടുക്കാൻ ശ്രമിച്ചത് പ്രകോപനത്തിന് കാരണമായെന്ന് മോഹൻ മൊഴിയിൽ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് 2:30-ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ ഐവിൻ ജിജോയുടെ മൃതദേഹം സംസ്കരിക്കും.