cinema
68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ച് നടൻ ഇന്ദ്രൻസ്; അഭിനന്ദനവുമായി മന്ത്രി
നടൻ ഇന്ദ്രൻസ് 68-ാം വയസ്സിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിച്ചു. സാക്ഷരതാ മിഷൻ നടത്തിയ പരീക്ഷയിൽ 1483 പേരും വിജയിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പത്താം ക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്റെ അടുത്ത ലക്ഷ്യം.
വിജയ് രാഷ്ട്രീയത്തിലേക്ക്: വാർത്താ ചാനലും സംസ്ഥാന പര്യടനവും ഒരുങ്ങുന്നു
തെന്നിന്ത്യൻ നടൻ വിജയ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് മാറുന്നു. തമിഴ് വെട്രി കഴക പാർട്ടിക്കായി വാർത്താ ചാനൽ തുടങ്ങാനുള്ള ചർച്ചകൾ നടക്കുന്നു. ഡിസംബറിൽ സംസ്ഥാന പര്യടനവും നടത്താൻ ഒരുങ്ങുന്നു.
കേരള രാജ്യാന്തര ചലച്ചിത്രമേള: മത്സര വിഭാഗത്തിലേക്ക് രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുത്തു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേയ്ക്ക് രണ്ട് ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ജയൻ ചെറിയാന്റെ 'ദ് റിഥം ഓഫ് ദമാം', അഭിജിത് മജുംദാറിന്റെ 'ബോഡി' എന്നീ ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വഴിയൊരുങ്ങി
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഹൈക്കോടതി അനുമതി നൽകി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തളളി. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് റിപ്പോർട്ട്. വനിതാ കമ്മീഷനും ഡബ്ല്യുസിസിയും കേസിൽ കക്ഷി ചേർന്നിരുന്നു.
തെന്നിന്ത്യൻ താരം മേഘ്ന രാജിന് യുഎഇയുടെ പത്തുവർഷ ഗോൾഡൻ വിസ
തെന്നിന്ത്യൻ സിനിമാലോകത്തെ പ്രമുഖ നടിയായ മേഘ്ന രാജ് യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പത്തുവർഷ ഗോൾഡൻ വിസ സ്വന്തമാക്കി. ദുബായിലെ പ്രശസ്തമായ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്തെത്തിയാണ് താരം ഈ പ്രത്യേക വിസ ഏറ്റുവാങ്ങിയത്. മേഘ്ന രാജിന്റെ ഭർത്താവ് അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയാണ്.
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുള്ള എന്ട്രികൾ ക്ഷണിച്ചു
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 29-ാമത് പതിപ്പിലേക്കുള്ള സിനിമകളുടെ എന്ട്രികൾ ക്ഷണിച്ചിരിക്കുകയാണ് ചലച്ചിത്ര അക്കാദമി. വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുന്നതിനുള്ള ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനാണിത്. 2023 സെപ്റ്റംബർ ഒന്നിനും 2024 ആഗസ്റ്റ് 31നും ഇടയിൽ നിർമ്മാണം പൂർത്തിയായ സിനിമകളാണ് പരിഗണിക്കുക.
2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും; 160 സിനിമകൾ മത്സരത്തിൽ
2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കുകയാണ്. 160 സിനിമകളാണ് ഈ വർഷത്തെ അവാർഡിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവായ ഹിന്ദി സംവിധായകന്‍ സുധീര്‍ മിശ്രയാണ് ...
മികച്ച തിരക്കഥയും മേക്കിങ്ങും തന്നെയാണ് “തലവൻ” എന്ന ജിസ് ജോയ് ചിത്രത്തിന്റെ വിജയം. 10 ദിവസങ്ങൾക്കുള്ളിൽ 15 കോടി
ബിജു മേനോനും ആസിഫ് അലിയും ഒന്നിച്ചെത്തിയ “തലവൻ” മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് 10 ദിവസങ്ങൾ പിന്നിടുമ്പോൾ, ആഗോളതലത്തിൽ 15 കോടിയിലധികം രൂപ ...
ഉണ്ണിമുകുന്ദന്റെ ‘മേപ്പടിയാൻ’ ; റിലീസ് തീയ്യതി പുറത്ത് വിട്ട് മോഹൻലാൽ
ഉണ്ണിമുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ ‘ എന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു.സിനിമയുടെ റിലീസ് തീയ്യതി മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ്. ചിത്രത്തിലെ അയ്യപ്പ ഗാനവും ...
‘ഭീമന്റെ വഴി’ മുന്നോട്ട്.. ; ആവേശമായി കുഞ്ചാക്കോ ബോബന്‍ ചിത്രം.
തമാശ എന്ന ചിത്രത്തിന് ശേഷം അഷ്റഫ് ഹംസ സംവിധാനവും, അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥയുമൊരുക്കി തീയേറ്ററിൽ റിലീസ് ആയ ചിത്രമാണ് കുഞ്ചാക്കോ ബോബൻ കേന്ദ്ര ...
‘മരയ്ക്കാര്‍’ ക്ലൈമാക്‌സ് രംഗങ്ങൾ യൂട്യൂബില്‍ ചോര്‍ന്നു.
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത’ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ചോർന്നു. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു യൂട്യൂബ് ചാനലിൽ ചിത്രത്തിന്റെ ...