Church dispute

സഭാ തർക്കം: ഓർത്തഡോക്സ് സഭയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് യാക്കോബായ സഭാ മേധാവി
പള്ളി തർക്കത്തിൽ ശാശ്വത സമാധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് യാക്കോബായ സഭയുടെ നിയുക്ത കാതോലിക്ക ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്. ഓർത്തഡോക്സ് സഭയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധികളിൽ നിന്ന് മാറി ചിന്തിച്ചാൽ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി ഉത്തരവ്: ഓർത്തഡോക്സ്-യാക്കോബായ പള്ളി തർക്കത്തിൽ വഴിത്തിരിവ്
ഓർത്തഡോക്സ്-യാക്കോബായ പള്ളി തർക്കത്തിൽ സുപ്രീം കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ കേസ് ഹൈക്കോടതി പരിഗണിക്കും. ഉദ്യോഗസ്ഥരുടെ ഇടപെടലിന്റെ നിയമപരമായ വശങ്ങളും പരിശോധിക്കാൻ ഹൈക്കോടതിക്ക് നിർദ്ദേശം.

സെമിത്തേരി തുറന്നുനൽകൽ: ഉത്തരവ് പരിഷ്കരിക്കണമെന്ന് ഓർത്തഡോക്സ് സഭ സുപ്രീംകോടതിയിൽ
ഓർത്തഡോക്സ് സഭ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. യാക്കോബായ വിഭാഗത്തിന് സെമിത്തേരികൾ തുറന്നുനൽകണമെന്ന ഉത്തരവ് പരിഷ്കരിക്കണമെന്നാണ് ആവശ്യം. യാക്കോബായ പ്രതിനിധി ഇതിനെ വിമർശിച്ചു.

മലങ്കര സഭാ തർക്കം: കാതോലിക്ക ബാവയുടെ സമാധാന ആഹ്വാനത്തെ പിന്തുണച്ച് ഗോവ ഗവർണർ
മലങ്കര സഭാ തർക്കത്തിൽ സമാധാനത്തിനായുള്ള കാതോലിക്ക ബാവയുടെ ആഹ്വാനത്തെ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പിന്തുണച്ചു. സംഘർഷത്തിനു പകരം സമാധാനമാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംവാദത്തിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന അഭിപ്രായം ശക്തമാകുന്നു.

സിറിയൻ സംഘർഷത്തിന്റെ നിഴലിൽ പാത്രിയർക്കീസ് ബാവയുടെ കേരള സന്ദർശനം അവസാനിപ്പിച്ച് മടക്കം
പത്ത് ദിവസത്തെ കേരള സന്ദർശനത്തിനുശേഷം പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ ചൊവ്വാഴ്ച സിറിയയിലേക്ക് മടങ്ങുന്നു. സിറിയയിലെ ആഭ്യന്തര സംഘർഷമാണ് യാത്ര വേഗത്തിലാക്കിയത്. പള്ളിത്തർക്കത്തിൽ കോടതി ഇടപെടലിനെക്കുറിച്ചും ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാതോലിക്കാ സ്ഥാനാരോഹണത്തെക്കുറിച്ചും ബാവ അഭിപ്രായം പ്രകടിപ്പിച്ചു.

പള്ളിത്തർക്കം: കോടതികളിലൂടെ ശാശ്വത പരിഹാരം സാധ്യമല്ലെന്ന് പാത്രിയർക്കീസ് ബാവ
പള്ളിത്തർക്കത്തിൽ കോടതികളിലൂടെ ശാശ്വത പരിഹാരം സാധ്യമല്ലെന്ന് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ പ്രസ്താവിച്ചു. വിശ്വാസികളുടെ വിശ്വാസം അളക്കാൻ കോടതിക്ക് കഴിയില്ലെന്നും, മലങ്കരയിലെ പ്രശ്നം ഇടവകയിലെ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓർത്തഡോക്സ്-യാക്കോബായ തർക്കം: പള്ളികളുടെ ഭരണം കൈമാറാൻ സുപ്രീംകോടതി നിർദേശം
ഓർത്തഡോക്സ്-യാക്കോബായ പള്ളിത്തർക്കത്തിൽ സുപ്രീംകോടതി ഇടപെട്ടു. യാക്കോബായ സഭയുടെ പള്ളികൾ ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് നിർദേശിച്ചു. 2017-ലെ വിധി നടപ്പാക്കണമെന്നും, പൊതുസൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പള്ളിത്തർക്കകേസിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി ഇളവ് നൽകി
പള്ളിത്തർക്കകേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. കോടതി അലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി ഇളവ് നൽകി. മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികള് 1934 ലെ ഭരണഘടന അനുസരിച്ചു ഭരിക്കണമെന്ന 2017 ലെ വിധി നടപ്പാക്കാൻ നിർദേശം.

മഴുവന്നൂർ, പുളിന്താനം പള്ളികളിൽ കോടതി വിധി നടപ്പിലാക്കാനുള്ള ശ്രമം പരാജയപ്പെട്ടു
മഴുവന്നൂർ സെന്റ്. തോമസ് കത്തീഡ്രൽ പള്ളിയിലും പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളിയിലും ഓർത്തഡോക്സ്-യാക്കോബായ തർക്കം തുടരുകയാണ്. ഈ പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാനുള്ള ഹൈക്കോടതി വിധി ...

സഭാ തർക്കം: നിയമനിർമ്മാണത്തിന് യാക്കോബായ നീക്കം; എതിർപ്പുമായി ഓർത്തഡോക്സ് സഭ
സഭാ തർക്കത്തിൽ നിയമനിർമ്മാണം നടത്തണമെന്ന നിലപാട് യാക്കോബായ വിഭാഗം സ്വീകരിച്ചതോടെ ഓർത്തഡോക്സ് വിഭാഗം എതിർപ്പുമായി രംഗത്തെത്തി. നിയമനിർമ്മാണം അംഗീകരിക്കില്ലെന്നും കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്നും ഓർത്തഡോക്സ് ...