മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ ഹമാർ, സോമി സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു. സ്കൂളുകളും കടകളും അടച്ചിട്ടിരിക്കുകയാണ്.