ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മെലെത്തിയോസ് സംഘപരിവാറിന്റെയും ബിജെപിയുടെയും ക്രൈസ്തവരോടുള്ള സമീപനത്തിൽ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ചു. ക്രൈസ്തവ നേതൃത്വത്തെ പ്രീണിപ്പിക്കുകയും അതേസമയം പ്രാദേശിക തലത്തിൽ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ സമീപനത്തിലും ഇരട്ടത്താപ്പുണ്ടെന്ന് അദ്ദേഹം വിമർശിച്ചു.