Christian Churches

Maundy Thursday

പെസഹാ ആചരണം: ക്രൈസ്തവ സഭകളിൽ പ്രത്യേക ശുശ്രൂഷകൾ

നിവ ലേഖകൻ

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി ക്രൈസ്തവ സഭകൾ പെസഹാ ആചരിച്ചു. യാക്കോബായ, ഓർത്തഡോക്സ് സഭകളുടെ ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു. തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ് കത്തീഡ്രലിൽ യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ പെസഹാ ശുശ്രൂഷകൾ നടന്നു.