Chinnaswamy Stadium

ചിന്നസ്വാമി ദുരന്തം: പൊലീസുകാരുടെ സസ്പെൻഷൻ റദ്ദാക്കി; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ

നിവ ലേഖകൻ

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പൊലീസുകാരുടെ സസ്പെൻഷൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കി. ദുരന്തത്തിന് ഉത്തരവാദികൾ ആർസിബി ടീമാണെന്ന് ട്രിബ്യൂണൽ വിലയിരുത്തി. പൊലീസ് അനുമതി വാങ്ങാതെ തിടുക്കപ്പെട്ട് പരിപാടി നടത്തിയതാണ് അപകടകാരണമെന്നും ട്രിബ്യൂണൽ കണ്ടെത്തി.

Chinnaswamy stadium tragedy

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: മകന്റെ ശവകുടീരം കെട്ടിപ്പിടിച്ച് അച്ഛന്റെ കണ്ണീർ

നിവ ലേഖകൻ

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ച 21 വയസ്സുകാരൻ ഭൂമിക് ലക്ഷ്മണിന്റെ പിതാവ് ബി.ടി. ലക്ഷ്മണിന്റെ വീഡിയോ വൈറലാകുന്നു. മകന്റെ ശവകുടീരം കെട്ടിപ്പിടിച്ച് അദ്ദേഹം കരയുന്ന കാഴ്ച ഏവരെയും ദുഃഖത്തിലാഴ്ത്തി. "എന്റെ മകന് സംഭവിച്ചത് ആർക്കും സംഭവിക്കരുത്," എന്ന് അദ്ദേഹം വേദനയോടെ പറയുന്നു.

Chinnaswamy Stadium accident

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം അപകടം: ആർ സി ബി മാർക്കറ്റിംഗ് മാനേജർ അറസ്റ്റിൽ

നിവ ലേഖകൻ

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മാർക്കറ്റിംഗ് വിഭാഗം മേധാവിയും ഇവന്റ് മാനേജ്മെന്റ് കമ്പനി പ്രതിനിധികളുമാണ് അറസ്റ്റിലായത്. കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഒളിവിലാണ്.

Bengaluru stadium incident

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്വം പൊലീസിനും ആർസിബിക്കും എന്ന് സർക്കാർ, വിമർശനവുമായി ബിജെപി

നിവ ലേഖകൻ

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വം ആർസിബിക്കും പൊലീസിനുമാണെന്ന് സർക്കാർ അറിയിച്ചു. ആർസിബി സിഇഒയ്ക്ക് കമ്മീഷണർ രേഖാമൂലം അനുമതി നിഷേധിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. വിഷയത്തിൽ സർക്കാരിനെതിരെ ബിജെപി വിമർശനം ഉന്നയിച്ചു.

Chinnaswamy Stadium accident

ചിന്നസ്വാമി സ്റ്റേഡിയം അപകടം: സിഐഡി അന്വേഷണത്തിനും ഉത്തരവിട്ട് കര്ണാടക സര്ക്കാര്

നിവ ലേഖകൻ

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തെക്കുറിച്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റും (സിഐഡി) അന്വേഷണം നടത്തും. അപകടത്തിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആർസിബി മാനേജ്മെൻ്റ് പ്രതിനിധികൾ, ഇവൻ്റ് മാനേജ്മെൻ്റ് പ്രതിനിധികൾ, കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരെ അറസ്റ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

Chinnaswamy Stadium accident

ചിന്നസ്വാമി സ്റ്റേഡിയം അപകടം: കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു

നിവ ലേഖകൻ

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ കർണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദീകരണം നൽകാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ആർസിബി മാനേജ്മെൻ്റിനും, ബിസിസിഐക്കും, ഇവന്റ് മാനേജ്മെൻ്റ് ടീമിനും നോട്ടീസ് അയയ്ക്കും.