CHINGAM MONTH

Sabarimala Temple Opening

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു; ആയിരക്കണക്കിന് ഭക്തർ ദർശനത്തിന്

നിവ ലേഖകൻ

ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിച്ചത്. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും.