China

പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾക്ക് നിരോധനം ഏർപ്പെടുത്താൻ ചൈന
ചൈനയിൽ വാഹനങ്ങളിൽ പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ സാധ്യത. അപകട സാധ്യതകൾ കണക്കിലെടുത്താണ് ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് സർക്കാർ വാഹന നിർമ്മാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയ്ക്കും ചൈനയ്ക്കും മേൽ കൂടുതൽ തീരുവ ചുമത്താൻ അമേരിക്കയുടെ നീക്കം
യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നതുവരെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ഉയർന്ന തീരുവകൾ ചുമത്തണമെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്മെൻ്റ് വക്താവ് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി 50 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിൽ തീരുവ ചുമത്താനാണ് സൂചന. ഇന്ത്യൻ വാണിജ്യകാര്യമന്ത്രിയെ വ്യാപാര ചർച്ചയ്ക്കായി അടുത്തയാഴ്ച വാഷിങ്ടണ്ണിലേക്ക് ട്രംപ് ക്ഷണിച്ചു.

പാക് റെയിൽവേ പദ്ധതിയിൽ നിന്നും ചൈന പിന്മാറി; സാമ്പത്തിക ഇടനാഴിക്ക് തിരിച്ചടി
ചൈനയുടെ സാമ്പത്തിക ഇടനാഴി പദ്ധതിയിൽ നിന്നും പാകിസ്താൻ പിന്മാറി. ഷാങ്ഹായ് ഉച്ചകോടിയുടെയും പാകിസ്താൻ അമേരിക്കയുമായി അടുക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ സുപ്രധാന തീരുമാനം. സാമ്പത്തിക സഹായത്തിനായി ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്കിനെ സമീപിക്കാൻ പാകിസ്താൻ നിർബന്ധിതരായിരിക്കുകയാണ്.

ചൈനയെ തടയാൻ ആർക്കും കഴിയില്ല; ട്രംപിന് മുന്നറിയിപ്പുമായി ഷി ജിൻപിങ്
ചൈനയെ തടയാൻ ആർക്കും കഴിയില്ലെന്നും ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഷി ജിൻപിങ് പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റിന് പരോക്ഷ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡൻ്റ് രംഗത്ത്. വിക്ടറിദിന പരേഡിൽ ചൈനീസ് പ്രസിഡൻ്റിനൊപ്പം വ്ളാഡിമിർ പുടിനും കിം ജോങ് ഉന്നും പങ്കെടുത്തു.

ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതി; വിമാന സർവീസുകൾ പുനരാരംഭിക്കും
ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങളിൽ ധാരണയായെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ധാരണയായിട്ടുണ്ട്. 2026ൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിൻപിങ്ങിനെ ക്ഷണിച്ചിട്ടുണ്ട്.

ഗൽവാൻ സംഘർഷത്തിൽ മോദി ചൈനയ്ക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന് കോൺഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദർശനത്തെ കോൺഗ്രസ് വിമർശിച്ചു. ഗൽവാൻ സംഘർഷത്തിൽ ചൈനയ്ക്ക് പ്രധാനമന്ത്രി ക്ലീൻ ചിറ്റ് നൽകിയെന്ന് ജയറാം രമേശ് ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താനെ സഹായിച്ച ചൈനയോട് പ്രതികരിക്കുന്നതിന് പകരം മോദി സർക്കാർ നിശബ്ദമായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടിക് ടോക് നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
ടിക് ടോക് നിരോധനം നീക്കിയെന്ന വാർത്തകൾ കേന്ദ്ര സർക്കാർ നിഷേധിച്ചു. ടിക് ടോക് ഇന്ത്യയിൽ തിരിച്ചെത്തുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. നിലവിൽ ടിക് ടോക്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതിയില്ല.

ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്ത് അംബാസഡർ സു ഫെയ്ഹോങ്
ഇന്ത്യൻ ഉത്പന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്ത ചൈനീസ് അംബാസഡർ സു ഫെയ്ഹോങ്, ഇരു രാജ്യങ്ങളും ഏഷ്യൻ സാമ്പത്തിക വളർച്ചയുടെ ഇരട്ട എഞ്ചിനുകളാണെന്ന് പ്രസ്താവിച്ചു. തുല്യമായ ബഹുധ്രുവ ലോകക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യക്കും ചൈനയ്ക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയുടെ അധിക നികുതി ചുമത്തലിനെ ചൈന എതിർക്കുന്നു, ഇന്ത്യക്ക് ഒപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യാ-ചൈന ബന്ധത്തിൽ പുതിയ വഴിത്തിരിവ്; അതിർത്തി പ്രശ്ന പരിഹാരത്തിന് വിദഗ്ദ്ധ സമിതി
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനായി വിദഗ്ദ്ധ സമിതിയെ നിയമിക്കാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അതിർത്തിയിലെ വ്യാപാരം പുനരാരംഭിക്കാനും വിസ നടപടികൾ എളുപ്പമാക്കാനും തീരുമാനമായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ സൈനിക വിന്യാസം കുറയ്ക്കുന്നതിന് ഇരു രാജ്യങ്ങൾ തമ്മിൽ ധാരണയായി. കൂടാതെ ബ്രഹ്മപുത്ര നദിക്ക് കുറുകെ ചൈന നിർമിക്കുന്ന പുതിയ ഡാമിൽ ഇന്ത്യ ആശങ്ക അറിയിച്ചു.

ചൈനയ്ക്ക് ട്രംപിന്റെ ഇളവ്; അധിക നികുതി 90 ദിവസത്തേക്ക് മരവിപ്പിച്ചു
ചൈനീസ് ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തുന്നതിൽ ഇളവ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾ തുടരുന്നതിനാൽ 90 ദിവസത്തേക്കാണ് നികുതി വർധനവ് താൽക്കാലികമായി നിർത്തിവെച്ചത്. ഇത് വഴി യുഎസ് ഉത്പന്നങ്ങൾക്ക് ചൈന ഈടാക്കുന്ന 10 ശതമാനം നികുതിയിൽ മാറ്റം വരില്ല.

കുട്ടികൾ വേണം; ദമ്പതികൾക്ക് സാമ്പത്തിക സഹായം നൽകി ചൈന
ജനനനിരക്ക് കുറയുന്നതിനെ തുടർന്ന് കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ദമ്പതികളെ പ്രോത്സാഹിപ്പിച്ച് ചൈനീസ് ഭരണകൂടം. ഇതിനായി ദമ്പതികൾക്ക് പ്രതിവർഷം 44000 രൂപ നൽകും. ജനസംഖ്യാ വർധനവിനായി ഒരു ലക്ഷം കോടി രൂപയാണ് സർക്കാർ നീക്കിവെച്ചിരിക്കുന്നത്.