Child Selling

കോട്ടയം കുമ്മനത്ത് കുഞ്ഞിനെ വിൽക്കാൻ ശ്രമം; പിതാവ് ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ
കോട്ടയം കുമ്മനത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശിയായ പിതാവ് ഉൾപ്പെടെ മൂന്ന് പേരെ കുമരകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന യു.പി സ്വദേശിക്കാണ് കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. അൻപതിനായിരം രൂപയ്ക്കാണ് വിൽപ്പന നടത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു.

ആഡംബര ജീവിതത്തിനായി കുഞ്ഞുങ്ങളെ വിറ്റു; അമ്മയ്ക്ക് 5 വർഷം തടവ്
ആഡംബര ജീവിതം നയിക്കാൻ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ് ചൈനീസ് യുവതി. ഗുവാങ്സി പ്രവിശ്യയിൽ നിന്നുള്ള ഹുവാങ് എന്ന 26 വയസ്സുകാരിക്കാണ് കോടതി അഞ്ചുവർഷം തടവ് വിധിച്ചത്. ലൈവ് സ്ട്രീമർമാർക്ക് പണം നൽകാനും വിലകൂടിയ വസ്ത്രങ്ങൾ വാങ്ങാനുമായിരുന്നു യുവതിയുടെ ലക്ഷ്യം.

മലപ്പുറത്ത് 9 മാസം പ്രായമായ കുഞ്ഞിനെ വിറ്റു; അഞ്ചുപേർ അറസ്റ്റിൽ
മലപ്പുറം തിരൂരിൽ 9 മാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളാണ് കുട്ടിയെ വാങ്ങിയതും വിറ്റതും. ഒരു ലക്ഷത്തി അമ്പതിനായിരം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്.