Child Death

മലപ്പുറത്ത് ചികിത്സ കിട്ടാതെ ഒരു വയസ്സുകാരൻ മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്തു
മലപ്പുറം പാങ്ങില് ഒരു വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു. കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയെ തുടർന്നാണ് നടപടി. നാളെ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്ത് പിതാവിന്റെ കയ്യിൽ നിന്ന് വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം പാറശാലയിൽ പിതാവിന്റെ കയ്യിൽ നിന്ന് താഴെ വീണ് നാല് വയസ്സുകാരൻ മരിച്ചു. പരശുവയ്ക്കൽ പനയറക്കൽ സ്വദേശികളായ രജിൻ - ധന്യ ദമ്പതികളുടെ മകനാണ് മരിച്ചത്. കുട്ടിയെ നഴ്സറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണതാണ് അപകടകാരണം.

കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് മൂന്നര വയസ്സുകാരൻ മരിച്ചു
കണ്ണൂർ കൊട്ടിയൂരിൽ ആംബുലൻസ് ഗതാഗത കുരുക്കിൽപ്പെട്ട് മൂന്നര വയസുകാരൻ മരിച്ചു. പാൽചുരം കോളനിയിലെ പ്രദോഷ് - ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരിച്ചത്. കൊട്ടിയൂർ അമ്പായത്തോട്ടിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്.

അമ്മ പുഴയിലെറിഞ്ഞ കൊലപ്പെടുത്തിയ കല്യാണിക്ക് കണ്ണീരോടെ വിടനൽകി നാട്
എറണാകുളം തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കല്യാണിക്ക് നാട് കണ്ണീരോടെ വിടനൽകി. തിരുവാണിയൂർ പഞ്ചായത്ത് ശ്മശാനത്തിൽ വൈകിട്ട് സംസ്കാരം നടന്നു. അങ്കണവാടിയിൽ നിന്നും കൂട്ടിക്കൊണ്ടുപോയ അമ്മ സന്ധ്യയാണ് കല്യാണിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

ആലുവ: മൂന്ന് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി; അമ്മ കുറ്റം സമ്മതിച്ചു
ആലുവയിൽ മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ സംഭവത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൂഴിക്കുളം പുഴയിൽ നിന്നാണ് കുട്ടിയുടെ ജഡം കണ്ടെത്തിയത്. കുഞ്ഞിനെ പുഴയിലെറിഞ്ഞത് താനാണെന്ന് അമ്മ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് മരം വീണ് എട്ടുവയസ്സുകാരി മരിച്ചു; രക്ഷിക്കാൻ ശ്രമിച്ചത് അനുജനെ
തിരുവനന്തപുരത്ത് മരം ഒടിഞ്ഞുവീണ് എട്ട് വയസ്സുകാരി മരിച്ചു. സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നാവായിക്കുളം കുടവൂർ സ്വദേശി സഹദിന്റെയും നാദിയയുടെയും മകൾ റിസ്വാന (8) ആണ് മരിച്ചത്.

കണ്ണൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു
കണ്ണൂർ ചമതച്ചാലിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് മൂന്ന് വയസുകാരി മരിച്ചു. ഉറവക്കുഴിയിൽ അനുവിന്റെ മകൾ നോറയാണ് മരിച്ചത്. വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം.

ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
മാളയിൽ കാണാതായ ആറുവയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൊട്ടടുത്ത കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തിൽ 20കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഹൈദരാബാദിൽ ലിഫ്റ്റിൽ കുടുങ്ങി നാലര വയസ്സുകാരന് ദാരുണാന്ത്യം
ഹൈദരാബാദിലെ ഒരു അപ്പാർട്ട്മെന്റിൽ ലിഫ്റ്റിൽ കുടുങ്ങി നാലര വയസ്സുകാരൻ മരിച്ചു. സെക്യൂരിറ്റി ജീവനക്കാരന്റെ മകനാണ് അപകടത്തിൽപ്പെട്ടത്. ലിഫ്റ്റിന്റെ ഗ്രില്ലുകൾക്കിടയിൽ കുടുങ്ങിയാണ് കുട്ടി മരിച്ചത്.

മൂന്നു വയസുകാരിയുടെ മരണം; ചികിത്സാ പിഴവാണെന്ന് ആരോപണം
കോട്ടയത്തെ ആശുപത്രിയിൽ മൂന്ന് വയസ്സുകാരി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവാണെന്ന് മാതാപിതാക്കൾ ആരോപിച്ചു. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചെന്നൈയിൽ ചികിത്സാ പിഴവ്: നാലുവയസ്സുകാരൻ മരിച്ചു; വീഡിയോ കോൾ ചികിത്സയെന്ന് ആരോപണം
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം നാലുവയസ്സുകാരൻ മരിച്ചു. ടൈഫോയ്ഡ് ബാധിതനായ കുട്ടിയെ വീഡിയോ കോളിലൂടെയാണ് ഡോക്ടർ പരിശോധിച്ചതെന്ന് ആരോപണം. കുത്തിവയ്പ്പിന് പിന്നാലെ കുട്ടി മരിച്ചതായി ബന്ധുക്കൾ പറയുന്നു.

കൊല്ലത്ത് കനാലിൽ വീണ് ഏഴു വയസ്സുകാരൻ മരിച്ചു
കൊല്ലം കൊട്ടാരക്കരയിൽ ഏഴു വയസ്സുകാരൻ കനാലിൽ വീണ് മരിച്ചു. നായയെ കണ്ട് ഭയന്ന് ഓടുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.