Child actors

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറിക്കെതിരെ വിമർശനവുമായി ബാലതാരം ദേവനന്ദ
നിവ ലേഖകൻ
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ കുട്ടികളുടെ ചിത്രത്തിനോ ബാലതാരത്തിനോ അവാർഡ് നൽകാത്ത ജൂറിക്ക് എതിരെ വിമർശനവുമായി ബാലതാരം ദേവനന്ദ. കുട്ടികളും സമൂഹത്തിന്റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ അഭിപ്രായപ്പെട്ടു. അവാർഡ് നിഷേധിച്ചുകൊണ്ടല്ല കുട്ടികളുടെ സിനിമകളെ പ്രോത്സാഹിപ്പിക്കേണ്ടതെന്നും ദേവനന്ദ കൂട്ടിച്ചേർത്തു.

മലയാള സിനിമയിലെ സ്ത്രീ-ബാല ചൂഷണം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാന്ദ്രാ തോമസ്
നിവ ലേഖകൻ
മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ചൂഷണത്തെക്കുറിച്ച് നിർമാതാവും അഭിനേത്രിയുമായ സാന്ദ്രാ തോമസ് ഗൗരവമായ ആരോപണങ്ങൾ ഉന്നയിച്ചു. ദുർബലരായ സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ ചൂഷണത്തിന് ഇരയാകുന്നതെന്ന് അവർ വ്യക്തമാക്കി. സ്വന്തം അനുഭവങ്ങളും സാന്ദ്ര പങ്കുവച്ചു.