Child Abuse

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധുവിന് 64 വർഷം കഠിന തടവ്
തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി, 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 64 വർഷം കഠിന തടവ് വിധിച്ചു. ബന്ധുവായ പ്രതി 2019 സെപ്റ്റംബർ 30-നാണ് കുട്ടിയെ ഉപദ്രവിച്ചത്. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിച്ചു, 22 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കി.

കളിക്കാന് പോയതിന് 11കാരനെ അച്ഛന് പൊള്ളലേല്പ്പിച്ചു
കൊല്ലം പത്തനാപുരത്ത് കളിക്കാൻ പോയതിന് പതിനൊന്നുകാരനായ മകനെ അച്ഛൻ പൊള്ളലേൽപ്പിച്ചു. വിൻസുകുമാർ എന്നയാളാണ് അറസ്റ്റിലായത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്യലഹരിയിൽ മുത്തച്ഛന്റെ ക്രൂരമർദ്ദനം; 13കാരൻ ആശുപത്രിയിൽ
തിരുവനന്തപുരം വെള്ളല്ലൂരിൽ മദ്യലഹരിയിലായിരുന്ന മുത്തച്ഛൻ 13 വയസ്സുകാരനായ കൊച്ചുമകനെ ക്രൂരമായി മർദ്ദിച്ചു. തേക്ക് മരത്തിൽ കെട്ടിയിട്ട് കേബിൾ കൊണ്ട് അടിച്ചെന്നാണ് പരാതി. കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പോലീസിൽ പോക്സോ വിങ് ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം
പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പോലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓരോ ജില്ലയിലും എസ്ഐമാരുടെ കീഴിലായിരിക്കും വിങ് പ്രവർത്തിക്കുക. ഇതിനായി 304 അധിക തസ്തികകൾ സൃഷ്ടിക്കും.

11 വയസ്സുകാരിയെ പീഡിപ്പിച്ചു; അമ്മയ്ക്കെതിരെ പോലീസ് കേസ്
തിരുവനന്തപുരത്ത് പതിനൊന്നുകാരിയായ മകളെ സുഹൃത്തിനെക്കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തു. കോടതിയിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ വീണ്ടും പോക്സോ കേസ്
പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ സഹോദരനെയും പീഡിപ്പിച്ചതിന് പുതിയ പോക്സോ കേസ്. കണ്ണൂർ തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനാണ് പ്രതി. പെൺകുട്ടിയുടെ 15 വയസുള്ള സഹോദരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പുതിയ കണ്ടെത്തൽ.

11കാരനെ പീഡിപ്പിച്ച ബാർബർ അറസ്റ്റിൽ
പാലക്കാട് തലമുടി വെട്ടാനെത്തിയ 11കാരനെ ബാർബർ ക്രൂരമായി പീഡിപ്പിച്ചു. കരിമ്പ സ്വദേശി കെ എം ബിനോജാണ് പീഡിപ്പിച്ചത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

പെരുമ്പാവൂർ പീഡനക്കേസ്: അമ്മയും ധനേഷും പോലീസ് കസ്റ്റഡിയിൽ
പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കുട്ടികളുടെ അമ്മയെയും ധനേഷ് കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചെന്നും പീഡന വിവരം മറച്ചുവെച്ചെന്നും പോലീസ് കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്യലിനായി ഇരുവരെയും പോലീസ് കസ്റ്റഡിയിൽ വാങ്ങും.

കുറുപ്പംപടി പീഡനക്കേസ്: പെൺകുട്ടികളുടെ അമ്മ റിമാൻഡിൽ
കുറുപ്പംപടി പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയെ പോലീസ് റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകി പീഡനത്തിന് കൂട്ടുനിന്നു എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പീഡന വിവരം മറച്ചുവെച്ചതിനും കേസെടുത്തിട്ടുണ്ട്.

കുറുപ്പംപടി പീഡനക്കേസ്: അമ്മയ്ക്കെതിരെയും നടപടിക്ക് സാധ്യത
കുറുപ്പംപടിയിൽ സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ച കേസിൽ അമ്മയ്ക്കെതിരെയും നടപടിക്ക് സാധ്യത. പ്രതി ധനേഷിന്റെ മൊഴി പ്രകാരം അമ്മയുടെ അറിവോടെയായിരുന്നു പീഡനം. കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റി.

പെരുമ്പാവൂരിൽ സഹോദരിമാർ പീഡനത്തിനിരയായി: അമ്മയുടെ കാമുകൻ അറസ്റ്റിൽ
പെരുമ്പാവൂർ കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാർ ലൈംഗിക പീഡനത്തിനിരയായി. കുട്ടികളുടെ അമ്മയുടെ കാമുകനാണ് പ്രതി. പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തി കൂട്ടുകാരികളെ കൂടി വീട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടതായി പോലീസ് കണ്ടെത്തി.

രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു; പിതാവ് അറസ്റ്റിൽ
തിരുച്ചിറപ്പള്ളിയിൽ രണ്ടുവയസ്സുകാരിയായ കുഞ്ഞിനെ സ്വന്തം പിതാവ് പീഡിപ്പിച്ച് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു. കുഞ്ഞിന്റെ നില ഗുരുതരമാണ്. പ്രതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.