Chhattisgarh News

കന്യാസ്ത്രീകളുടെ ജാമ്യ ഹർജിയിൽ പ്രതികരണവുമായി റായ്പൂർ അതിരൂപത
നിവ ലേഖകൻ
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ റായ്പൂർ അതിരൂപത പ്രതികരിച്ചു. പ്രോസിക്യൂഷൻ നിലപാട് കന്യാസ്ത്രീകൾക്ക് എതിരല്ലെന്നും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും അതിരൂപത അറിയിച്ചു. പ്രതിഭാഗം ഉന്നയിച്ച വാദങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നിലപാട് സ്വീകരിക്കാത്തത് സ്വാഗതാർഹമാണെന്നും അതിരൂപത വ്യക്തമാക്കി.

കന്യാസ്ത്രീകളെ കാണാൻ കെപിസിസി അധ്യക്ഷൻ ഛത്തീസ്ഗഡിലേക്ക്; നാളെ ജാമ്യാപേക്ഷയിൽ വിധി
നിവ ലേഖകൻ
ദുർഗിലെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളെ സന്ദർശിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഛത്തീസ്ഗഡിലേക്ക് യാത്ര തിരിച്ചു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പൂർ എൻഐഎ കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തിട്ടുണ്ട്.