Chhattisgarh

കാമുകിയുടെ പീഡന പരാതി; ഛത്തീസ്ഗഢിൽ എഞ്ചിനീയറുടെ ആത്മഹത്യ
ഛത്തീസ്ഗഢിലെ റായ്പൂരിൽ 29 വയസ്സുള്ള എഞ്ചിനീയർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. കാമുകി നൽകിയ പീഡന പരാതിയിൽ ഗൗരവ് മനോവിഷമത്തിലായിരുന്നു. പ്രണയത്തിൽ താൻ വഞ്ചിക്കപ്പെട്ടുവെന്ന് ഗൗരവ് എഴുതിയ കത്ത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്റിലുണ്ടായ അപകടത്തിൽ 6 തൊഴിലാളികൾ മരിച്ചു
ഛത്തീസ്ഗഡിലെ സ്വകാര്യ സ്റ്റീൽ പ്ലാന്റിലുണ്ടായ അപകടത്തിൽ 6 തൊഴിലാളികൾ മരിച്ചു. വ്യാവസായിക കേന്ദ്രമായ സിൽതാരയിലെ ഗോദാവരി പവർ & ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ് അപകടം ഉണ്ടായത്. പരുക്കേറ്റ മറ്റ് ആറ് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഛത്തീസ്ഗഡിൽ കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് മൂന്നു മരണം
ഛത്തീസ്ഗഡിലെ കൊണ്ടഗാവിൽ കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചു. കാണികൾക്ക് വേണ്ടി സ്ഥാപിച്ച ടെന്റ് ഹൈടെൻഷൻ ലൈനിൽ തട്ടിയതാണ് അപകടത്തിന് കാരണം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു.

ഛത്തീസ്ഗഢിൽ പ്രാർത്ഥനാ വേളയിൽ ബജ്രംഗ്ദൾ ആക്രമണം; പാസ്റ്റർക്ക് ഗുരുതര പരിക്ക്
ഛത്തീസ്ഗഢിൽ പ്രാർത്ഥനാ ശുശ്രൂഷക്കിടെ ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമണം നടത്തി. ദുർഗിൽ 30 വർഷമായി പ്രവർത്തിക്കുന്ന ആരാധനാലയത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. പാസ്റ്റർ ജോൺ ജോനാഥന് ഗുരുതരമായി പരുക്കേറ്റു, അദ്ദേഹത്തിന്റെ കൈ ഒടിഞ്ഞു.

ദുർഗ് സംഭവം: നടപടി വൈകിയാൽ നിരാഹാര സമരമെന്ന് സിപിഐ
ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെയും ആദിവാസി യുവതികളെയും തടഞ്ഞ സംഭവത്തിൽ നടപടി വൈകിപ്പിക്കുന്നതായി സിപിഐ ആരോപിച്ചു. വനിതാ കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആക്ഷേപമുണ്ട്. ഉചിതമായ തീരുമാനമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് സിപിഐ അറിയിച്ചു.

ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ പള്ളിക്കെതിരെ ബുൾഡോസർ നടപടി; പ്രതിഷേധം ശക്തം
ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ ക്രിസ്ത്യൻ ആരാധനാലയം ബുൾഡോസർ ഉപയോഗിച്ച് തകർത്തു. മതപരിവർത്തനം നടത്തുന്നു എന്ന പരാതിയെത്തുടർന്ന് ജില്ലാ ഭരണകൂടമാണ് നടപടിയെടുത്തത്. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണ് കെട്ടിടമെന്നാണ് അധികൃതരുടെ വിശദീകരണം.

ചത്തീസ്ഗഢിലെ കന്യാസ്ത്രീ അറസ്റ്റ്: ബിജെപി സംസ്ഥാന നേതൃത്വത്തെ വിളിപ്പിച്ച് ആർഎസ്എസ്
ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ഒത്തുതീർപ്പാക്കിയിട്ടും ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും ഉയർത്തിക്കൊണ്ടുവന്നതിൽ ആർഎസ്എസ് അതൃപ്തി അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി എസ്. സുരേഷ്, മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവരെ ആർഎസ്എസ് കാര്യാലയത്തിലേക്ക് വിളിച്ചു വരുത്തി. കന്യാസ്ത്രീകളുടെ കുടുംബമാണ് രാജീവ് ചന്ദ്രശേഖറിനെ കാണാൻ താല്പര്യം അറിയിച്ചതെന്ന് ബിജെപി വൈസ് പ്രസിഡന്റ് അനൂപ് ആന്റണി പറഞ്ഞിരുന്നു.

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; ഐഇഡി സ്ഫോടനത്തിൽ ജവാന് വീരമൃത്യു
ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയുണ്ടായ സ്ഫോടനത്തിൽ ഒരു ജവാന് വീരമൃത്യു. മാവോയിസ്റ്റുകൾ ഒളിപ്പിച്ചുവെച്ച ഐഇഡി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ചു
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ സന്ദർശിച്ചു. ജാമ്യം ലഭിച്ചതിന് നന്ദി അറിയിക്കാനും കേസ് പിൻവലിക്കാൻ ഇടപെടണമെന്ന് അഭ്യർഥിക്കാനുമാണ് കൂടിക്കാഴ്ച നടത്തിയത്. ബിജെപി എല്ലാ സഹായവും നൽകുമെന്നും അനുകൂല സമീപനം പ്രതീക്ഷിക്കാമെന്നും അനൂപ് ആന്റണി അറിയിച്ചു.

ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ മിഷണറിമാർക്കെതിരെ പ്രതിഷേധം
ഛത്തീസ്ഗഢിൽ അന്താരാഷ്ട്ര തദ്ദേശീയ ജനതാ ദിനത്തിൽ ക്രിസ്ത്യൻ മിഷണറിമാർക്കെതിരെ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചു. ആദിവാസി വിഭാഗങ്ങളെ നിർബന്ധിച്ച് മതപരിവർത്തനം ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു. റാലിയുടെ പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: സി.പി.ഐ സമരത്തിന് ഛത്തീസ്ഗഢിൽ നിയന്ത്രണം
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സി.പി.ഐ നടത്താനിരുന്ന സമരത്തിന് ഛത്തീസ്ഗഢ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. 300 പേരിൽ കൂടുതൽ പേർക്ക് സമരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല. കന്യാസ്ത്രീകൾക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

കന്യാസ്ത്രീകൾക്ക് മാവോയിസ്റ്റ് ബന്ധമെന്ന് സംശയം; അന്വേഷണം വേണമെന്ന് ബസ്തർ എംപി മഹേഷ് കശ്യപ്
ഛത്തീസ്ഗഢിലെ സംരക്ഷിത മേഖലയിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുപോകാൻ ശ്രമിച്ച കന്യാസ്ത്രീകൾക്കെതിരെ ആരോപണവുമായി ബസ്തർ എംപി മഹേഷ് കശ്യപ്. കന്യാസ്ത്രീകൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും, വിഷയത്തിൽ പോലീസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത ഈ മേഖലയിൽ കന്യാസ്ത്രീകൾ എത്തിയെങ്കിൽ അതിന് പിന്നിൽ മതപരിവർത്തനം നടന്നിരിക്കാമെന്നും കശ്യപ് ആരോപിച്ചു.