Cherthala Case

ചേർത്തല തിരോധാനക്കേസ്: പ്രതി സെബാസ്റ്റ്യൻ റിമാൻഡിൽ
ചേർത്തല തിരോധാനക്കേസിലെ പ്രതി സെബാസ്റ്റ്യനെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നടപടി. ഡിഎൻഎ പരിശോധനാഫലം ലഭിച്ചാൽ കേസ് അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുമെന്നാണ് വിവരം.

ചേർത്തല തിരോധാന കേസിൽ വഴിത്തിരിവ്; സെബാസ്റ്റ്യനെക്കുറിച്ച് ഭാര്യയുടെ വെളിപ്പെടുത്തൽ
ചേർത്തല തിരോധാന കേസിൽ സെബാസ്റ്റ്യന്റെ ഭാര്യ നിർണായക വെളിപ്പെടുത്തലുകൾ നടത്തി. ഭർത്താവിനെക്കുറിച്ച് കേൾക്കുന്ന കാര്യങ്ങൾ വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഭാര്യ ട്വന്റിഫോറിനോട് പറഞ്ഞു. സെബാസ്റ്റ്യൻ തന്നോടും കുഞ്ഞിനോടും സ്നേഹമുള്ള വ്യക്തിയായിരുന്നുവെന്നും ഇതുവരെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ഭാര്യ കൂട്ടിച്ചേർത്തു.

ചേർത്തല തിരോധാന കേസ്: പ്രതി സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യും
ചേർത്തലയിലെ ദുരൂഹ തിരോധാനക്കേസിൽ അന്വേഷണം ശക്തമാക്കി. പ്രതി സെബാസ്റ്റ്യന്റെ ഭാര്യയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിൽ തെളിവെടുപ്പ് നടത്തും.

ചേർത്തല കൊലപാതക പരമ്പര: ലേഡീസ് ബാഗും കൊന്തയും നിർണായകം; ഇന്ന് കൂടുതൽ തെളിവെടുപ്പ്
ചേർത്തലയിലെ കൊലപാതക പരമ്പരയിൽ ഇന്നലെ നടന്ന തെളിവെടുപ്പിൽ ലേഡീസ് ബാഗും കൊന്തയും കണ്ടെത്തി. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പ്രതി സെബാസ്റ്റ്യന് അസാധാരണമായ ആത്മവിശ്വാസമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ഇന്ന് പ്രതിയുമായി കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും.

ചേർത്തല തിരോധാന കേസ്: ജെയ്നമ്മയെ കൊലപ്പെടുത്തി സ്വർണം തട്ടിയെടുത്തതെന്ന് സെബാസ്റ്റ്യൻ
ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസിൽ വഴിത്തിരിവ്. ജെയ്നമ്മയെ കൊലപ്പെടുത്തി സ്വർണം തട്ടിയെടുത്തതാണെന്ന് പ്രതി സെബാസ്റ്റ്യൻ സമ്മതിച്ചു. കേസിൽ നിർണായക വിവരങ്ങൾ നൽകിയിരുന്ന സെബാസ്റ്റ്യന്റെ സഹായിയും ഓട്ടോ ഡ്രൈവറുമായ മനോജിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇന്ന് പ്രതി സെബാസ്റ്റ്യനുമായി പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പ് നടത്തും.

ഭാര്യയെ വിവാഹം കഴിപ്പിച്ചതിലുള്ള വിരോധം; ഭാര്യാസഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവ്
ഭാര്യയെ മറ്റൊരാൾക്ക് വിവാഹം കഴിപ്പിച്ചു കൊടുത്തതിലുള്ള വിരോധത്തിൽ ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 17 വർഷം കഠിന തടവ്. ചേർത്തല അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതി 45,000 രൂപ പിഴ ഒടുക്കണമെന്നും കോടതി അറിയിച്ചു.